ETV Bharat / crime

മുക്കാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ - തിരുവനന്തപുരത്ത് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

കാട്ടാക്കട തൂങ്ങാംപാറ ഹരിജൻ കോളനിയിൽ അപ്പൂസ് എന്ന ഉമേഷ് രാജ്(23) മയിലാടി സ്വദേശി ആദിത്യൻ അശോകൻ(19) എന്നിവരാണ് പിടിയിലായത്

ganja seized and youth arrested in thiruvanathapuram  മുക്കാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ  കഞ്ചാവുമായി യുവാക്കൾ പിടിയിൽ  തിരുവനന്തപുരത്ത് യുവാക്കൾ കഞ്ചാവുമായി പിടിയിൽ  കാട്ടാക്കട സ്വദേശികളെ കഞ്ചാവുമായി എക്സൈസ് പിടിയിൽ
കഞ്ചാവുമായി യുവാക്കൾ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് മുക്കാൽ കിലോയോളം കഞ്ചാവ്
author img

By

Published : May 31, 2022, 3:20 PM IST

തിരുവനന്തപുരം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട തൂങ്ങാംപാറ ഹരിജൻ കോളനിയിൽ അപ്പൂസ് എന്ന ഉമേഷ് രാജ്(23) മയിലാടി സ്വദേശി ആദിത്യൻ അശോകൻ(19) എന്നിവരുടെ പക്കൽ നിന്നും മുക്കാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഉമേഷ് രാജ് സ്‌കൂൾ കുട്ടികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ച് നൽകുന്ന ആളും സ്ഥിരം ക്രിമിനലുമാണെന്ന് എക്സൈസ് പറഞ്ഞു.

കഞ്ചാവുമായി യുവാക്കൾ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് മുക്കാൽ കിലോയോളം കഞ്ചാവ്

അറസ്റ്റിലായ ഇരുവരും കുറച്ചുനാളായി എക്‌സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയും പ്രതികളെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്‌ടർ നവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Also read: കഞ്ചാവ് വാങ്ങാന്‍ പണമില്ല, വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തി കൊല്ലത്തെ അറുപതുകാരി ; ഒടുവില്‍ എക്‌സൈസ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.