ETV Bharat / crime

കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ച് ചീട്ടുകളി; 9 പേർ പിടിയിൽ

പണം വച്ച് ചീട്ടുകളിച്ച 9 പേർ പിടിയിൽ. 31,800 രൂപയും ചീട്ടുകളും ഇവരുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. 2022 ജൂലൈ 16ന് ഇതേ കേസിൽ ഇവിടെ നിന്നും 11 പേരെ 10,13,510 രൂപയുമായി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

പണം വച്ച് ചീട്ടുകളി  കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബ്  കോയിപ്രം കുമ്പനാട്  പണം വച്ച് ചീട്ടുകളിച്ചവർ പിടിയിൽ  gambling with cards 9 arrested in pathanamthitta  gambling with cards  gambling with cards kumbanad  pathanamthitta crime news
കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ച് ചീട്ടുകളി; 9 പേർ പിടിയിൽ
author img

By

Published : Nov 27, 2022, 1:19 PM IST

പത്തനംതിട്ട: കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ച് ചീട്ടുകളിച്ച ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ പക്കലുണ്ടായിരുന്ന 31,800 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും കോയിപ്രം പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ചീട്ടുകളിച്ചത് പിടികൂടിയത്.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ക്ലബ്ബിൽ പൊലീസ് റെയ്‌ഡ് നടത്തിയത്. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ജയദേവൻ പിള്ള(42), മണിമല കരിമ്പന്മാക്കൽ മനോജ്‌ ജോർജ്ജ് (55), കോയിപ്രം പുല്ലാട് അഴകേടത്ത് സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ സജൻ ഇ എം (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം ഹരികൃഷ്‌ണൻ എസ് (40), മലയാലപ്പുഴ തുറുന്തയിൽ രാജേഷ് ജി വി (46), കോട്ടയം ചെറുവള്ളി തെള്ളിയിൽ സിബി ആന്‍റണി (55), തിരുവനന്തപുരം ആറ്റിങ്ങൽ കടക്കാട് കൊച്ചുപള്ളിക്ക് സമീപം ഞാറത്ത് പറമ്പിൽ അനന്തു (28) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ എസ്ഐമാരായ മധു, പ്രകാശ്, ഡാൻസാഫ് എസ്ഐ അജി സാമുവൽ, കോയിപ്രം എഎസ്ഐ ഷിറാസ്, എസ്‌സിപിഒമാരായ പ്രകാശ്, മാത്യു, അഭിലാഷ്, ഡാൻസാഫ് ടീമിലെ സിപിഓമാരായ സുജിത്, ശ്രീരാജ്, അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വൻ തുകയുമായി ഇതിന് മുൻപും ചീട്ടുകളി; ഈ വർഷം ജൂലൈ 16ന് ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ചതിന് പൊലീസ് 11 പേരെ പിടികൂടുകയും 10,13,510 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. സമ്പന്നന്മാർ ഉൾപ്പെടയുള്ളവർ അംഗങ്ങളായ ക്ലബ്ബാണ് ഇത്. പഴുതില്ലാതെയും രഹസ്യവിവരം ചോരാൻ ഇടനൽകാതെയും നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും കോയിപ്രം പൊലീസും ചേർന്ന് വൻ തുക ഉൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്‌തത്.

അതേ രീതിയിൽ തന്നെ ഇന്ന് വൈകിട്ട് നടത്തിയ നീക്കത്തിൽ, ചീട്ടുകളി കേന്ദ്രം പൊലീസ് വളയുകയായിരുന്നു. ആര്‍ക്കും രക്ഷപ്പെടാൻ പഴുതുനൽകാതെ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. അന്ന് അറസ്റ്റിലായ പ്രതികളിൽ രഘുനാഥ്, സിബി ആന്‍റണി എന്നിവർ ഇന്ന് പിടികൂടിയ ചീട്ടുകളി സംഘത്തിലുമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.