തൃശൂര്‍: ജില്ലയിലെ വഴക്കുംപാറ വനഭൂമിയില്‍ തലയോട്ടിയും അഴുകിയ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫോറസ്റ്റ് വാച്ചറാണ് ഇവ കണ്ടെത്തിയത്. ഒരുമാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്‍റേതാണെന്നാണ് നിഗമനം.
കുതിരാൻ തുരങ്കത്തിന് സമീപമാണ് വഴക്കുംപാറ വനഭൂമി സ്ഥിതിചെയ്യുന്നത്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തുനിന്നും 60 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ ഉള്‍പ്പെട്ടതാണ് വനഭൂമി.