ETV Bharat / crime

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍ - കൊലപാതകം

അക്രമത്തില്‍ പരിക്കേറ്റ ഭാര്യ അഞ്ചുവിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുണ്ടപ്പറമ്പ് സ്വദേശി മാവിലെ സതീഷ് ( 38) ആണ് ജീവനൊടുക്കിയത്.

Father commits suicide  kannur  kannur Murder  കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ  ആത്മഹത്യ  കൊലപാതകം  കുഞ്ഞിനെ കൊലപ്പെടുത്തി
ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍
author img

By

Published : Sep 24, 2021, 12:44 PM IST

കണ്ണൂര്‍: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് യുവാവ് ജീവനൊടുക്കി. അക്രമത്തില്‍ പരിക്കേറ്റ ഭാര്യ അഞ്ചുവിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുണ്ടപ്പറമ്പ് സ്വദേശി മാവിലെ സതീഷ് ( 38) ആണ് ജീവനൊടുക്കിയത്. ധ്യാൻ ദേവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ ചുണ്ടപ്പറമ്പ് മുയിപ്രയിൽ രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം.

ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശേഷം സതീഷ് സ്വയം കഴുത്തു മുറിച്ചു. വീട്ടിലുണ്ടായിരുന്ന മാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. മാതാവ് ദേവകിയുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ സംഭവ സ്ഥലം സന്ദർശിച്ചു.

കൂടുതല്‍ വായനക്ക്: 'പിരിവ് ഇല്ലെങ്കില്‍ കൊടികുത്തും', പ്രവാസിയെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.