ETV Bharat / crime

16 കാരിയായ മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിയ പിതാവ് പിടിയിൽ

പൊലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി. വീടിനു പിന്നിലുള്ള ഓടയിലേക്ക് സോക്‌സുകളില്‍ നിറച്ച ഹാൻസ് പെണ്‍കുട്ടി എറിഞ്ഞു കളയുകയായിരുന്നു. പിന്നാലെ എത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടികൂടി.

16 കാരിയായ മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവ് പിടിയിൽ  illegal tobaco product selling  crime in pala  police raid  ഹാന്‍സ് വില്‍പ്പന  പ്രായപൂര്‍ത്തായാകാത്ത മകളെ കൊണ്ട് ഹാന്‍സ് വില്‍പ്പന
16 കാരിയായ മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിയ പിതാവ് പിടിയിൽ
author img

By

Published : Apr 27, 2022, 5:50 PM IST

കോട്ടയം: പാലയില്‍ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാലാ കടപ്പാട്ടൂർ തൊമ്മനാ മറ്റത്തിൽ ജോസഫ് നായർ (50) എന്ന റജിയെയാണ് 107 പായ്ക്കറ്റ് ഹാൻസുമായി പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി.

16 കാരിയായ മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിയ പിതാവ് പിടിയിൽ

വീടിനു പിന്നിലുള്ള ഓടയിലേക്ക് സോക്‌സുകളില്‍ നിറച്ച ഹാൻസ് പെണ്‍കുട്ടി എറിഞ്ഞു കളയുകയായിരുന്നു. പിന്നാലെ എത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടികൂടി. കടയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഹാൻസ് പിടികൂടി. പ്രതിയുടെ ഉടമസ്ഥതയിലുള്ള സമീപത്തുള്ള മറ്റ് രണ്ട് വാടകവീടുകളിലും പരിശോധിച്ചപ്പോള്‍ ഒരു വീട്ടിൽ നിന്നും 30 ഹാൻസ് അടങ്ങിയ ഒരു പായ്ക്കറ്റ് കൂടി കണ്ടെടുക്കാനായെന്ന് പൊലീസ് പറഞ്ഞു. നിരോധിത പുകയില ഉത്പന്നം വിറ്റതിന് കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.