ETV Bharat / crime

വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി - kerala news updates

വൈക്കത്ത് അച്ഛനും മകളും മരിച്ച നിലയില്‍. മൂത്തേടത്ത് ജോർജ് ജോസഫും മകള്‍ ജിന്‍സിയുമാണ് മരിച്ചത്. അയാല്‍വാസിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.

അസുഖ ബാധിതയായ മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയില്‍  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Jan 17, 2023, 8:50 PM IST

കോട്ടയം: വൈക്കത്ത് പിതാവിനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം അയ്യർകുളങ്ങര മൂത്തേടത്ത് ജോർജ് ജോസഫ് (റിട്ട. എയർഫോഴ്‌സ് 74), ഭിന്നശേഷിക്കാരിയായ മകൾ ജിൻസി (36) എന്നിവരാണ് മരിച്ചത്. ജോർജ് ജോസഫിനെ വീടിന് പിറകിലെ വിറക് പുരയിലും ജിൻസിയെ കിടപ്പ് മുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഏതാനും ദിവസമായി പനി ബാധിച്ച ജിൻസി അവശനിലയിലായിരുന്നു. അഞ്ച് വർഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടർന്ന് ജിൻസിയെ പരിചരിച്ചിരുന്നത് പിതാവ് ജോർജ് ജോസഫായിരുന്നു.

ജിൻസിയുടെ സഹോദരി ലിൻസി വൈക്കം ഇൻഡോ-അമേരിക്കൻ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്ന ലിന്‍സി അയല്‍വാസിയെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് അയല്‍വാസിയായ സുധേവി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം കണ്ടത്.

എസ്‌ പി നകുൽരാജേന്ദ്ര ദേശ്‌മുഖിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.