ETV Bharat / crime

ഷൊര്‍ണൂരിന് സമീപം വാടാനാംകുറുശ്ശിയില്‍ വന്‍ സ്ഫോടകവസ്‌തു ശേഖരം പിടികൂടി - explosives found

8000ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഷൊര്‍ണൂരിന് സമീപം വാടാനാംകുറുശ്ശിയില്‍ കണ്ടെത്തിയത്.

explosives recovered from Shornur  ഷൊര്‍ണൂരില്‍ വന്‍ സ്ഫോടകവസ്‌തു ശേഖരം  shornur latest news  palakkad latest news  8000 gelatin sticks were found  8000ത്തോളം ജലാറ്റീന്‍ സ്റ്റിക്കുകൾ കണ്ടെത്തി  പാലക്കാട് വാർത്തകൾ  explosives found  സ്ഫോടകവസ്‌തുക്കൾ കണ്ടെത്തി
ഷൊര്‍ണൂരില്‍ വന്‍ സ്ഫോടകവസ്‌തു ശേഖരം: നാട്ടുകാർ ആശങ്കയിൽ
author img

By

Published : Aug 4, 2022, 3:29 PM IST

പാലക്കാട്: ഷൊര്‍ണൂരിന് സമീപം വാടാനാംകുറുശ്ശിയില്‍ വൻ സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തിയത്. വാടാനാംകുറുശ്ശി 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് 8000ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

ഒരു പെട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് ഷൊര്‍ണൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യു സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്‌തുക്കള്‍ പൊലീസ് കസ്‌റ്റഡിയിലെടത്തു.

ക്വാറികളില്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കളാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സ്‌ഫോടക വസ്‌തുകള്‍ വഴിയോരത്ത് കണ്ടെത്തിയതില്‍ നാട്ടുകാർ ആശങ്കയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.