ETV Bharat / crime

സ്വന്തം ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി കഞ്ചാവും 'ഹോം മെയ്‌ഡ്'; വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍ - യുവാവ്

എറണാകുളത്ത് വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയില്‍, സ്വന്തം ഉപയോഗത്തിനും വിദ്യാർഥികൾക്കിടയിൽ വിൽപനയ്‌ക്കുമെന്ന് വിശദീകരണം

Ernakulam  Young man  planted and raised Ganja plant  Ganja plant  Police  ടെറസിൽ കഞ്ചാവ് ചെടി  കഞ്ചാവ്  കഞ്ചാവ് ചെടി നട്ടു വളർത്തിയ  യുവാവ് പിടിയില്‍  പൊലീസ്  വിദ്യാർഥി  എറണാകുളം  യുവാവ്  പ്ലാസ്‌റ്റിക്
സ്വന്തം ഉപയോഗത്തിനും, വില്‍പനയ്‌ക്കുമായി കഞ്ചാവും 'ഹോം മെയ്‌ഡ്'; വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍
author img

By

Published : Nov 23, 2022, 8:36 PM IST

എറണാകുളം: വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്‌റ്റിൽ. വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) ആണ് അറസ്‌റ്റിലായത്. വടക്കേക്കര പൊലീസ് ഇൻസ്പെക്‌ടർ വി.സി സൂരജിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തുന്നത്.

ടെറസിന് മുകളിൽ മണലും വളവും നിറച്ച രണ്ടു പ്ലാസ്‌റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികളായിരുന്നു ഇയാള്‍ വളർത്തിയിരുന്നത്. അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ വിൽപന ആവശ്യത്തിനായി സമീപത്ത് ഒരു സ്റ്റീല്‍ പാത്രത്തിൽ ഉണക്കാൻ ഇട്ടിരുന്നു. മാത്രമല്ല പൊലീസ് പരിശോധന സമയത്ത് ചെടികൾ പൂവിട്ട നിലയിലായിരുന്നു.

സ്‌കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിനും, സ്വന്തം ഉപയോഗത്തിനു വേണ്ടിയാണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.