ETV Bharat / crime

പണം മുടക്കിയത് രേണുകുമാര്‍ ; ഇലഞ്ഞി കള്ളനോട്ട് കേസിൽ ഒരാൾകൂടി പിടിയിൽ - കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിൽ

ജൂലൈ 27നാണ് ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കളളനോട്ട് അടിക്കുന്ന സംഘത്തെ പിടികൂടിയത്.

elanji counterfeit currency case  counterfeit currency case  ഇലഞ്ഞി കള്ളനോട്ട് കേസ്  കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിൽ  രേണുകുമാർ
ഇലഞ്ഞി കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിൽ
author img

By

Published : Aug 9, 2021, 2:48 PM IST

എറണാകുളം : ഇലഞ്ഞി കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. കോട്ടയം സ്വദേശി രേണുകുമാറാണ് ക്രൈബ്രാഞ്ചിന്‍റെ പിടിയിലായത്. നോട്ടടിക്കാൻ പണം മുടക്കിയ ആളാണ് രേണുകുമാറെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

Also Read: പട്ടാപ്പകൽ കടയിൽ മോഷണം: യുവാവ് പിടിയിൽ

ജൂലൈ 27നാണ് ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കളളനോട്ട് അടിക്കുന്ന സംഘത്തെ പിടികൂടിയത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ വ്യാജനോട്ട് ഇവിടെ അച്ചടിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

അപ്പോള്‍ അഞ്ച് പേര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കള്ളനോട്ടുകൾ വിതരണം ചെയ്‌തതെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച വിവരം.

ഇതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പ്രതികളിൽ നിന്ന് കള്ളനോട്ട് വാങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എ.ടി.എസ് നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.

വണ്ടിപ്പെരിയാർ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി പയസൽ, തൃശൂർ സ്വദേശി ജിബി എന്നിവരെയാണ് റെയ്‌ഡിൽ അന്ന് പിടികൂടിയത്.

നോട്ട് എണ്ണുന്ന മെഷീൻ, പ്രിൻ്റർ, നോട്ട് അടിക്കുന്ന പേപ്പർ എന്നിവയും പിടിച്ചെടുത്തിരുന്നു. അതീവ രഹസ്യമായി പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധന പത്ത് മണിക്കൂറിലധികമാണ് നീണ്ടത്.

സീരിയൽ നിർമാണത്തിനെന്ന വ്യാജേന പ്രതികൾ ഏഴുമാസം മുമ്പ് വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. വൻമേലിൽ പുത്തൻപുരയിൽ സണ്ണിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്.

ഏഴ് മാസം മുമ്പാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. വിജനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കും അറിവില്ലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.