ETV Bharat / crime

ലഹരിയിടപാടില്‍ 50,000ത്തിലധികം പറ്റുകാര്‍ ; എഡ്വിന്‍ ന്യൂണ്‍സ് പിടിയില്‍, മയക്കുമരുന്ന് വിതരണത്തിന്‍റെ 'തല'യറുത്ത് പൊലീസ്

ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന പ്രധാന ശൃംഖലയുടെ നേതാവായ എഡ്വിന്‍ ന്യൂണ്‍സിനെ പിടികൂടി മയക്കുമരുന്ന് വിതരണത്തിന്‍റെ മുനയൊടിച്ച് ഹൈദരാബാദ് പൊലീസ്

Edwin Nunes  Drug  Hyderabad police  Hyderabad  police  എഡ്വിന്‍ ന്യൂണ്‍സ്  എഡ്വിന്‍  മയക്കുമരുന്ന്  ഹൈദരാബാദ് പൊലീസ്  ഹൈദരാബാദ്  പൊലീസ്  ഗോവ
എഡ്വിന്‍ ന്യൂണ്‍സ് പിടിയില്‍; മയക്കുമരുന്ന് വിതരണത്തിന്‍റെ 'തല'യറുത്ത് ഹൈദരാബാദ് പൊലീസ്
author img

By

Published : Nov 6, 2022, 11:09 PM IST

ഹൈദരാബാദ് : ഗോവയില്‍ നിന്നുള്ള മയക്കുമരുന്ന് വിതരണത്തിന്‍റെ മുനയൊടിച്ച് ഹൈദരാബാദ് പൊലീസ്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന പ്രധാന ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന എഡ്വിന്‍ ന്യൂണ്‍സ് (45) എന്ന കള്ളക്കടത്തുകാരനെ പിടികൂടിയതിലൂടെയാണ് ഹൈദരാബാദ് പൊലീസ് മയക്കുമരുന്ന് വിതരണത്തിന്‍റെ മുനയൊടിച്ചത്. നോര്‍ത്ത് ഗോവയിലെ അഞ്ജുന ബീച്ച് ഏരിയയിലുള്ള കുര്‍ലിസ്‌ ഷാക്ക് റെസ്‌റ്റോറന്‍റിന്‍റെ ഉടമ കൂടിയായ എഡ്വിനെ ദീര്‍ഘകാല ആസൂത്രണത്തിലൂടെയാണ് ഹൈദരാബാദ് പൊലീസിന്‍റെ ഗോവയിലുള്ള സ്‌പെഷ്യല്‍ ടീമിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 16നാണ് ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്മെന്‍റ് വിങ്ങും (എച്ച് ന്യൂ) ഹബ്‌സിഗുഡയിലെ ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി - പൊലീസും ചേര്‍ന്ന് ഗോവന്‍ ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ പ്രിതീഷ് നാരായണ്‍ ബോര്‍കറെ അറസ്‌റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ലഹരിക്കടത്ത് സംഘത്തിലെ ആറ് പേരെ കുറിച്ച് പൊലീസ് മനസ്സിലാക്കി. ഇതില്‍ നാലുപേര്‍ മുമ്പേ തന്നെ അറസ്‌റ്റിലായതിനാല്‍ അവശേഷിക്കുന്ന പ്രധാന സൂത്രധാരനായ എഡ്വിന്‍ ന്യൂണ്‍സിനായി പൊലീസ് വലവിരിച്ചു. ഇതിനിടെയാണ്, ചലച്ചിത്ര നടിയും ബിജെപി നേതാവുമായ സൊണാലി ഫൊഗട്ടിനെ അമിത അളവില്‍ മയക്കുമരുന്ന് നല്‍കി ദുരൂഹ സാഹചര്യത്തില്‍ കൊലപ്പെടുത്തിയ കേസിലും എഡ്വിന്‍ ന്യൂണ്‍സിന്‍റെ പേര് ഉയര്‍ന്നുവരുന്നത്. തുടര്‍ന്ന് രാംഗോപാല്‍പേട്ട് പൊലീസിന്‍റെ സഹായത്തോടെ സംഘം ഗോവയിലേക്ക് തിരിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ഗോവയില്‍ നാലും ഹൈദരാബാദില്‍ മൂന്നും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ സിവി ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂണ്‍സ് ശൃംഖല തീര്‍ത്ത കഥ : മുംബൈയിലെ ബിസിനസ്സുകാരനായ സെബാസ്‌റ്റ്യന്‍ എന്നയാളുടെ മകളെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എഡ്വിന്‍ ന്യൂണ്‍സ് വിവാഹം ചെയ്യുന്നത്. ഈ സമയത്ത് ന്യൂണ്‍സ് ഗോവയിലെ റെസ്‌റ്റോറന്‍റുകളിലും ഷാക്കുകളിലും ജോലി ചെയ്‌തുവരികയായിരുന്നു. ഇവിടെയെത്തുന്ന വിദേശികളുമായി ഇദ്ദേഹം സൗഹൃദം സ്ഥാപിച്ചുവന്നു. പിന്നീട് ലഹരി ഇഷ്‌ടപ്പെടുന്നവരെ കേന്ദ്രീകരിച്ച് ന്യൂണ്‍സ് ഒരു സംഘത്തെ തയ്യാറാക്കി.

തുടര്‍ന്ന് ഇത്തരക്കാര്‍ക്കായി വാരാന്ത്യങ്ങളില്‍ നിശ പാര്‍ട്ടിയും സംഗീത വിരുന്നുമൊരുക്കി. ഇതുവഴി എഡ്വിന്‍ ന്യൂണ്‍സ് രാജ്യമൊട്ടാകെ തന്‍റെ ലഹരി വിതരണ ശൃംഖല വളര്‍ത്തിയെടുത്തു. ഇതുവഴി നേടിയെടുത്ത കോടിക്കണക്കിന് രൂപ കൊണ്ട് ഗോവയുടെ ഹൃദയഭാഗങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങളും ഇയാള്‍ സ്വന്തമാക്കി. നിലവില്‍ കുര്‍ലിസ് റസ്‌റ്റോറന്‍റ് ഉള്‍പ്പടെ ഇത്തരത്തിലുള്ള മൂന്ന് ഹോട്ടലുകള്‍ ന്യൂണ്‍സിന്‍റെ പേരിലായുണ്ട്.

ചില്ലറക്കാരനല്ല ന്യൂണ്‍സ് : എഡ്വിന്‍ ന്യൂണ്‍സിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ക്ക് 50,000ത്തിലധികം പറ്റുകാര്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി. ഇതില്‍ തെലുഗു സംസ്ഥാനങ്ങളിലുള്ള 1200 പേര്‍ക്കായി ഹൈദരാബാദ് പൊലീസ് തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞു. ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ ഗോവയിലെത്തിയ ഹൈദരാബാദ് പൊലീസിന് ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടേണ്ടിവന്നത്. സംഘമെത്തുമ്പോള്‍ സൊണാലി വധക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്നു ന്യൂണ്‍സ്. മുമ്പ് തെലങ്കാന ഹൈക്കോടതിയിലും ഹൈദരാബാദ് സെഷന്‍സ് കോടതിയിലും ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് അപേക്ഷകളും തള്ളുകയായിരുന്നു. മാത്രമല്ല, മുമ്പ് ഹൈദരാബാദ് പൊലീസ് പിടികൂടിയപ്പോള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇയാള്‍ മുങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.