തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ കോൺഗ്രസ് ഡി.വൈ.എഫ്.ഐ സംഘർഷം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിജോമോനു മർദനത്തിൽ പരിക്കേറ്റു. പൂവച്ചൽ ജംഗ്ഷനിൽ ഉച്ചയോടു കൂടിയായിരുന്നു സംഭവം.
ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രദേശത്തെ കോൺഗ്രസിന്‍റെ പതാകകളും ബോർഡുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവർ കാട്ടാക്കട സി.എച്ച്.സി ആശുപത്രിയിലും ജിജോ മോനെ വെള്ളനാട് സി.എച്ച്.സിയിലും പ്രവേശിപ്പിച്ചു.സംഘർഷാവസ്ഥ തുടരുന്നതിനാൽ പൊലീസ് സ്ഥലത്ത് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.