ETV Bharat / crime

16 കിലോ ഹെറോയിനുമായി മലയാളി മുംബൈയിൽ പിടിയിൽ - ഡിആർഐ

മലയാളിയായ ബിനു ജോൺ എന്നയളെയാണ് ഡിആർഐ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 80 കോടിയിലേറെ വില വരുമെന്ന് ഡിആർഐ അറിയിച്ചു.

മുംബൈയിൽ മലയാളി പിടിയിൽ  drugs seized from Mumbai airport  malayali arrested  malayali arrested at mumbai airport  national news  malayalam news  drugs seized  crime news  മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മയക്കുമരുന്ന് പിടികൂടി  മുംബൈയിൽ മയക്കുമരുന്ന് പിടികൂടി  മലയാളി പിടിയിൽ  ഡിആർഐ
16 കിലോ മയക്കുമരുന്നുമായി മുംബൈയിൽ മലയാളി പിടിയിൽ
author img

By

Published : Oct 6, 2022, 12:55 PM IST

മുംബൈ: മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 16 കിലോ ഹെറോയിനുമായി മലയാളി പിടിയിൽ. മലയാളിയായ ബിനു ജോൺ എന്നയളെയാണ് ഡിആർഐ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 80 കോടിയിലേറെ വില വരുമെന്ന് ഡിആർഐ അറിയിച്ചു.

ഡിആർഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ എത്തിയ സംഘം പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ലഗേജുകൾ പരിശോധിക്കുകയായിരുന്നു. ട്രോളി ബാഗിലെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി.

ഹെറോയിൻ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ഒരു വിദേശ പൗരൻ തനിക്ക് 1000 യുഎസ് ഡോളർ കമ്മിഷനായി നൽകിയെന്ന് പ്രതി ഡിആർഐയോട് വെളിപ്പെടുത്തി. കേസിലെ മറ്റ് കൂട്ടാളികളുടെ പേരും ബിനു വെളിപ്പെടുത്തി. ഇവർക്ക് ഇന്ത്യയിൽ മുൻപ് നടന്ന മയക്കുമരുന്ന് കടത്തലിൽ പങ്കുണ്ടോയെന്ന് ഡിആർഐ അന്വേഷിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.