ETV Bharat / crime

കാസര്‍കോട്ട് മയക്കുമരുന്ന് കച്ചവടത്തിന് പുതിയ മാര്‍ഗം കൊറിയർ ; 20 ദിവസങ്ങള്‍ക്കിടെ അറസ്‌റ്റിലായത് 110 പേർ

എംഡിഎംഎ പോലുള്ള മയക്കുമരുന്ന് എത്തുന്നത് മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന്

drug smuggling kasargod  courier service drug  police strict checking  കൊറിയർ വഴി മയക്കുമരുന്ന്  കഞ്ചാവ് മാഫിയ ശക്തം  പരിശോധന കർശനമാക്കി പൊലീസ്  മാഫിയ സംഘങ്ങള്‍ കാസർകോട്
വൈഭവ് സക്സേന
author img

By

Published : Feb 4, 2022, 7:21 PM IST

കാസർകോട് : റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പൊലീസ് പരിശോധന കർശനമാക്കിയതോടെ കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്തി മാഫിയകൾ. പുതിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ അടക്കം കൊറിയർ സർവീസ് സ്ഥാപനങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായി കണ്ടാൽ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.

മേൽവിലാസം കൃത്യമായി രേഖപ്പെടുത്തുമെങ്കിലും പേര് വ്യാജമായിരിക്കും. പിന്നീട് കൊറിയർ ഓഫിസിൽ വന്ന് ഉടമസ്ഥരെന്ന വ്യാജേന പാഴ്‌സല്‍ കൈപ്പറ്റും. ചില കൊറിയർ സർവീസുകൾ മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.

വൈഭവ് സക്സേന

മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് എംഡിഎംഎ പോലുള്ള മയക്കുമരുന്ന് എത്തുന്നത്. ചെറിയ ഗാങ്ങുകളായാണ് ഇത്തരം മാഫിയകൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് സ്പെഷ്യൽ സ്‌ക്വാഡുകൾക്ക് രൂപം നൽകി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ALSO READ മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം

കാസർകോട് ജില്ലയിൽ മാത്രം കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ 100 മയക്കുമരുന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 110 പേരെ അറസ്‌റ്റ് ചെയ്‌തു. 243.38ഗ്രാം വരുന്ന വൻ മയക്കുമരുന്ന് വേട്ടയും നടന്നിരുന്നു. പിന്നാലെ നിരവധിപ്പേർ മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്‌റ്റിലായി.

കൂടുതൽ എംഡിഎംഎ മയക്കുമരുന്ന് കേരളത്തിൽ എത്തിയതായാണ് പൊലീസിന്‍റെ നിഗമനം. മയക്കുമരുന്ന് എത്തുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

പരിശോധന ശക്തമാക്കിയതോടെ പുത്തൻ വഴികള്‍

മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്‌തുകള്‍ കടത്താൻ മാഫിയകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് ട്രെയിന്‍ ആയിരുന്നു. എന്നാൽ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന തുടങ്ങിയതോടെ അതിർത്തി കടന്നെത്തുന്ന സ്വകാര്യ, ടൂറിസ്റ്റ് ബസുകളെ ആശ്രയിച്ചു. ഇവിടേയും പൊലീസ് പരിശോധന കടുപ്പിച്ചതോടെയാണ് മാഫിയകൾ പുതുവഴി തേടുന്നത്.

കൊറിയർ വഴി വരുന്ന പാഴ്‌സലുകള്‍ പരിശോധിക്കൽ എളുമല്ല. ഇതാണ് മയക്കുമരുന്ന് മാഫിയയും മുതലാക്കുന്നത്. കർണാടകയിൽ പഠനാവശ്യങ്ങൾക്കായി എത്തുന്ന യുവാക്കൾ വഴിയും കേരളത്തിലേക്ക് ലഹരി കടത്തുന്നുണ്ട്. വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും വലിയ വില വരുന്ന ലഹരികളാണ് കേരളത്തിലേക്ക് പലരിൽക്കൂടി ഒഴുകുന്നത്.

ലഹരിക്കടത്തില്‍ കൂടുതലും യുവാക്കൾ

കടത്തുകാരും ഉപഭോക്താക്കളും യുവാക്കളാണെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. കാസർകോട് അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും 30 വയസിന് താഴെയുള്ളവരോ വിദ്യാർഥികളോ ആണ്. ഏറ്റവും ഒടുവിൽ കാസർകോട് നിന്നും അറസ്റ്റിലായ ഷറഫുദ്ദീന്‍റെ പ്രായം 22 വയസാണ്.

മദ്യത്തിനും കഞ്ചാവിനും ഒപ്പം സിന്തറ്റിക് ലഹരി

മദ്യത്തിനും കഞ്ചാവിനും ഒപ്പം സിന്തറ്റിക് ലഹരി മരുന്നുകളാണ് യുവാക്കളുടെ പുതിയ ട്രെൻഡ്. വിദേശ രാജ്യങ്ങളിൽ നിന്ന് പല മാർഗങ്ങളിലൂടെ എത്തുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി. വിലകൂടിയ മയക്കുമരുന്നുകളുടെ ഉപയോഗവും കൂടുന്നു.

ഇതോടെ മയക്കുമരുന്ന് വിപണനം വലിയൊരു മാഫിയ ശൃംഖലയായി മാറുകയാണ്. അന്താരാഷ്‌ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹെറോയിൻ ഉൾപ്പടെയുള്ള മയക്കുമരുന്നും കേരളത്തിൽ എത്തുന്നുണ്ട്.

ALSO READ 'പ്രോസിക്യൂഷൻ പറഞ്ഞത് മുഴുവൻ നുണ' ; കസ്റ്റഡിയിൽ വിടരുതെന്ന് ദിലീപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.