ബെംഗളൂരു: മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് രണ്ട് വ്യത്യസ്‌ത കേസുകളിലായി എട്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആർടി നഗറിൽ മയക്കുമരുന്ന് വിൽപ്പന നടത്താൻ എത്തിയ നൈജീരിയൻ പൗരന്മാരായ അഗസ്റ്റിൻ ഒകഫോർ, അചുനെജെ നഫോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുപത് ഗ്രാം മയക്കുമരുന്നും ആറ് മൊബൈൽ ഫോണുകളും ഒരു ഹോണ്ട കാറും പിടിച്ചെടുത്തു.
മറ്റൊരു കേസിൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് ആറ് പേരെ അറസ്റ്റ് ചെയ്തു. മദൻ, രഞ്ജിത് കുമാർ, മഹർസയ്യ നായക്, ചന്ദൻ ഡിജിറ്റൽ, മുകുന്ദ് രാജ്, മോനിഷ് എന്നിവരെയാണ് ഉത്തപ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഒൻപത് കിലോയിലധികം കഞ്ചാവ്, ഒരു ഇലക്ട്രോണിക് വെയ്റ്റിംഗ് മെഷീൻ, അഞ്ച് മൊബൈൽ ഫോണുകൾ, ഒരു ബൈക്ക് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.