പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭിന്നശേഷിക്കാരനായ ഭർത്താവ് അറസ്റ്റിൽ. ഭാര്യ ശ്യാമ (28) മകൾ ആദിശ്രീ (4) എന്നിവർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലാടത്ത് അരുണാണ് അറസ്റ്റിലായത്. കേസിൽ രണ്ടും മൂന്നും പ്രതികളായ അരുണിന്റെ പിതാവ് വിശ്വനാഥനും മാതാവ് രുക്മിണിയും ഒളിവിലെന്ന് സൂചന.
അറസ്റ്റിലായ അരുണിനെ ബുധനാഴ്‌ച (01.06.2022) കോടതിയില്‍ ഹാജരാക്കി. മെയ് ആറിനാണ് ശ്യാമയേയും മകളെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ മെയ് 12ന് മകളും 13ന് ശ്യാമയും മരിച്ചു. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് അരുണിനെതിരെ ചുമത്തിയിരിക്കുന്നത്.
സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശ്യാമയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ശ്യാമയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്യാമയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
also read: മുണ്ട്ക തീപിടിത്തം : അഗ്നിബാധക്കിരയായ കെട്ടിടത്തിന്‍റെ ഉടമ പിടിയിൽ