ETV Bharat / crime

'ശാസ്‌ത്രീയ തെളിവ് എവിടെ'; 9 വര്‍ഷത്തിന് ശേഷം മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധന

സ്‌ത്രീധനം കൂടുതലായി ലഭിക്കുന്നതിനായി നാലാമത് വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്ന കേസിലെ സുപ്രധാന ശാസ്‌ത്രീയ തെളിവായ ഡിഎന്‍എ പരിശോധനാ ഫലം ഹാജരാക്കാത്തതിനാല്‍ മക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശിച്ച് കോടതി

DNA test  Aanadu Sunitha Murder  Murder  DNA test of Dead body after nine years  Blood samples of daughters  ശാസ്‌ത്രീയ തെളിവ്  കൊലപാതകം  ഒമ്പത് വര്‍ഷത്തിന് ശേഷം  ഡിഎന്‍എ പരിശോധന  ഡിഎന്‍എ  കോടതി  ഭാര്യയെ ചുട്ടുകൊന്ന കേസിലെ  തിരുവനന്തപുരം  ആനാട്  സുനിത  ജോയ് ആന്‍റണി  പ്രതിഭാഗം  പ്രോസിക്യൂഷന്‍
ശാസ്‌ത്രീയ തെളിവ് എവിടെ?; കൊലപാതകം നടന്ന് 9 വര്‍ഷത്തിന് ശേഷം മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധനയ്‌ക്ക് നിര്‍ദേശിച്ച് കോടതി
author img

By

Published : Nov 20, 2022, 4:50 PM IST

തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസിലെ സുപ്രധാന ശാസ്‌ത്രീയ തെളിവായ ഡിഎന്‍എ പരിശോധന ഫലം കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ശാസ്‌ത്രീയ പരിശോധനയ്ക്ക് നിര്‍ദേശിച്ച് കോടതി. പൊലീസിന്‍റെ ഭാഗത്ത് വന്ന ഈ ഗുരുതര വീഴ്‌ച പരിഹരിക്കാന്‍ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ.വിഷ്‌ണുവാണ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.

പാളിയ പൊലീസ് ബുദ്ധി: സ്‌ത്രീധനം കൂടുതല്‍ ലഭിക്കുന്നതിനായി നാലാമത് വിവാഹം കഴിക്കാന്‍ പ്രതി ജോയ് ആന്‍റണി തന്‍റെ മൂന്നാം ഭാര്യയായ സുനിതയെ ചുട്ടുകൊന്ന് മൂന്ന് കഷ്‌ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നാണ് കേസ്. രണ്ട് ആഴ്‌ചകൾക്ക് ശേഷം സുനിതയുടെ ശരീരാവശിഷ്‌ടങ്ങൾ ഭർത്താവ് ജോയ് ആന്‍റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ആർഡിഒയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ നെടുമങ്ങാട് സി.ഐ എസ്.സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് സുനിത തന്നെ എന്ന് സ്ഥാപിക്കുന്ന ഒരു ശാസ്‌ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

ശാസ്‌ത്രീയ തെളിവ് ഇല്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് പ്രതിഭാഗം വാദിച്ച് വിജയിക്കുമെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സുനിതയുടെ ശരീര അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. അവ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ ഡിഎന്‍എയുമായി ഒത്തുചേരുമോ എന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോടതി ശാസ്‌ത്രീയ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

എതിർപ്പുണ്ട്: പ്രതിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സുനിതയുടെ മക്കളും കേസിലെ നിര്‍ണായക സാക്ഷികളുമായിരുന്ന ജോ മോളോടും ജീന മോളോടും ഈ മാസം 23 ന് ഹാജരായി ഡിഎന്‍എ പരിശോധനയക്ക് ആവശ്യമായ രക്തസാമ്പിള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. കുട്ടികളുടെ രക്തസാമ്പിൾ ശേഖരിച്ച് ഹാജരാക്കാൻ തിരുവനന്തപുരം ജനറൽ ഹോസ്‌പിറ്റൽ സൂപ്രണ്ടിനോടാണ് കോടതി നിർദേശം നൽകിയത്. 2013 ഓഗസ്‌റ്റ് മൂന്നിനാണ് കൊലപാതകം നടന്നത്. പ്രതിക്ക് വേണ്ടി ക്ലാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി എം. സലാഹുദ്ദീന്‍, ദീപാ വിശ്വനാഥ്, മോഹിതമോഹന്‍ എന്നിവരും ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.