ETV Bharat / crime

വർഗീയ കലാപം: കുറ്റക്കാർക്കെതിരെ നടപടിയില്ല, കർണാടക സർക്കാരിനെതിരെ പ്രതിഷേധം ശക്തം

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ നടന്നത് 66 വർഗീയ കലാപങ്ങളാണ്. 2019- 12, 2020- 21, 2021ൽ 23 വർഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

communal violence Karnataka  66 communal violence cases in Karnataka  kaenataka bjp  communal violence punishment in karnataka  കർണാടക വർഗീയ കലാപങ്ങൾ  66 വർഗീയ കലാപങ്ങൾ കർണാടക  കർണാടക ബിജെപി  കർണാടക സർക്കാർ
വർഗീയ കലാപം: കുറ്റക്കാർക്കെതിരെ നടപടിയില്ല, കർണാടക സർക്കാരിനെതിരെ പ്രതിഷേധം ശക്തം
author img

By

Published : Jul 29, 2022, 3:55 PM IST

ബംഗളുരു(കർണാടക): കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടിനെതിരെ ബിജെപി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ നടന്ന കൊലപാതകങ്ങളിലൊന്നും സർക്കാർ കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നാണ് ആക്ഷേപം.

ബിജെപി അധികാരത്തിലെത്തിയ ശേഷം കർണാടകയിൽ 66 വർഗീയ കലാപങ്ങളാണ് നടന്നത്. ഈ കേസുകളിലൊന്നും പ്രതികൾക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടില്ല. 38 ലധികം കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണ്.

2019- 12, 2020- 21, 2021ൽ 23 വർഗീയ കലാപങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 2022ൽ ഇതുവരെ 10 വർഗീയ കലാപങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ 13 വർഗീയ കലാപങ്ങൾ നടന്നത് കർണാടകയിലെ ശിവമോഗയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന വർഗീയ കലാപങ്ങളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് സർക്കാരിന്‍റെ പിടിപ്പുകേടാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.