കാസര്‍കോട്: ചന്തേര പോക്‌സോ കേസില്‍ മൂന്ന് വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് പ്രതിയായ പെണ്‍കുട്ടിയുടെ പിതാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്
2019ലാണ് കേസിനാസ്‌പദമായ സംഭവം. പിതാവിന്‍റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ 2019 നവംബറില്‍ തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. പതിനാല് വയസുള്ള കുട്ടിയെ പിതാവ് മൂന്നാം ക്ലാസ് മുതല്‍ പീഡിപ്പിച്ചിരുന്നതായാണ് പരാതി.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ മൂന്ന് വര്‍ഷത്തിന് ശേഷവും പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നത് കേസ മാധ്യമശ്രദ്ധ നേടിയിരുന്നു. പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ രണ്ടിനാണ് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടത്. ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു കമ്മിഷന്‍റെ നിര്‍ദേശം.