ETV Bharat / crime

വാളയാർ കേസ്; സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു

കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് സിബിഐ വാളയാറിലെത്തുന്നത്.

cbi team at walayar  വാളയാർ കേസ്  സിബിഐ സംഘം വാളയാറിൽ  പാലക്കാട് വാർത്തകൾ  സിബിഐ തിരുവനന്തപുരം യൂണിറ്റ്  എസ്‌.പി നന്ദകുമാരൻ നായർ
വാളയാർ കേസ്; സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു
author img

By

Published : Apr 23, 2021, 4:44 PM IST

പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി അമ്മയിൽ നിന്ന് മൊഴിയെടുത്തു. രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും സിബിഐ സംഘം പരിശോധിച്ചു. കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് സിബിഐ വാളയാറിലെത്തുന്നത്.

വാളയാർ കേസ്; സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു

രാവിലെ പത്തേമുക്കാലോടെയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‌.പി നന്ദകുമാരൻ നായർ, അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്‌.പി ടി.പി. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാളയാറിലെത്തിയത്. പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സിബിഐ സംഘം കുട്ടികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡിലും പരിശോധന നടത്തി.

കൂടുതൽ വായനയ്‌ക്ക്: വാളയാർ കേസ് സിബിഐ ഏറ്റെടുത്തു

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒമ്പതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് ഓടിട്ട ഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം ആദ്യം തന്നെ ഉയർന്നിരുന്നു. രണ്ടാമത്തെ പെൺകുട്ടിയുടേത് കൊലപാതകമാവാനുള്ള സാധ്യത അന്വേഷിക്കണമെന്ന് പോസ്‌റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജനും സൂചന നൽകിയിരുന്നു. എന്നാൽ അതൊന്നും ക്രൈംബ്രാഞ്ചും പരിഗണിച്ചില്ല. അതോടെ കുറ്റപത്രം പോലും ദുർബലമായി. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.

കൂടുതൽ വായനയ്‌ക്ക്: പെണ്‍ കുഞ്ഞുങ്ങളുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ വാളയാറില്‍

കേസ് അന്വേഷിച്ച വാളയാർ സ്‌റ്റേഷനിലെ എസ്.ഐ മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഡിവൈ.എസ്‌പി എംജെ സോജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്ഐആറുകളായിട്ടാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൂടുതൽ വായനയ്‌ക്ക്: വാളയാർ കേസ്; സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ കോടതി അംഗീകരിച്ചു

കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ ഉത്തരവിടുകയും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലുമാണ് സിബിഐ അന്വേഷണത്തിലെത്തിയത്. കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവർ റിമാൻഡിലാണ്. മറ്റൊരു പ്രതി കുട്ടി മധു ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലാണ്. വിചാരണ കോടതി വിട്ടയച്ച ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.