ETV Bharat / crime

ബിജെപി നേതാവിന്‍റെ വീടിന് പിന്നിൽ അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം ; അന്വേഷണമാരംഭിച്ച് പൊലീസ്

ബിജെപി മുൻ എംഎൽസി കാന്ത നലവാഡെയുടെ വീടിന് സമീപത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്

അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം  സത്താറ  മഹാരാഷ്‌ട്ര  മുന്‍ ബിജെപി എംഎല്‍സി  വാഡെ  ബിജെപി നേതാവും മുന്‍ എംഎല്‍സിയുമായ കാന്ത നലവാഡെ  കാന്ത നലവാഡെ  maharashtra  body of a woman was found  satara  body of a woman was found bjp legislators bungalow
സത്താറ മഹാരാഷ്‌ട്ര
author img

By

Published : Dec 31, 2022, 6:08 PM IST

സത്താറ(മഹാരാഷ്‌ട്ര) : മുന്‍ ബിജെപി എംഎല്‍സിയുടെ വീടിനുപിന്നില്‍ നിന്ന് അഴുകിയ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. സത്താറ ജില്ലയിലെ വാഡെയിലാണ് സംഭവം. ബിജെപി നേതാവും മുന്‍ എംഎല്‍സിയുമായ കാന്ത നലവാഡെയുടെ വീടിന്‍റെ പിൻവശത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വീട് കുറച്ചുനാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. കാന്ത നലവാഡെയുടെ കുടുംബാംഗങ്ങള്‍ ഇടയ്‌ക്കെത്തി ഇവിടെ താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വീടിന്‍റെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച സ്‌ത്രീ ആരാണെന്ന് ഉടൻ കണ്ടെത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സത്താറ ജില്ല പൊലീസ് സൂപ്രണ്ട് സമീർ ഷെയ്ഖ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.