ETV Bharat / crime

കര്‍ണാടകയില്‍ ആറ് കോടിയുടെ ലഹരിമരുന്നുകളുമായി 8 പേര്‍ പിടിയില്‍ - ബാനസവാടി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗോവ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിച്ചതെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.

Bangalore CCB  Bangalore CCB siezed 6 crore worth drugs  drugs  drugs siezed in Bangalore  ലഹരിമരുന്നുകളുമായി 8 പേര്‍ പിടിയില്‍  കര്‍ണാടക  ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്  കൊട്ടനൂർ  ബാനസവാടി  ഇലക്‌ട്രോണിക് സിറ്റി
Bangalore CCB Drug arrest
author img

By

Published : Dec 31, 2022, 7:24 AM IST

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുകളുമായി 8 പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മൂന്ന് ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് രണ്ട് വിദേശികള്‍ ഉള്‍പ്പെട പിടിയിലായത്. ഇവരില്‍ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന വ്യത്യസ്‌ത ലഹരി വസ്‌തുക്കളും അന്വേഷണ സംഘം കണ്ടെത്തി.

കൊട്ടനൂർ, ബാനസവാടി, ഇലക്‌ട്രോണിക് സിറ്റി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 5 കിലോ എംഡിഎംഎ ക്രിസ്റ്റൽ, 350 എക്സ്റ്റസി ഗുളികകൾ, 4 കിലോ ഹാഷിഷ് ഓയിൽ, 440 ഗ്രാം ചരസ്, 7 കിലോ കഞ്ചാവ് എന്നിവയാണ് പിടിയിലായവരില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വാങ്ങി വില്‍പ്പനയ്‌ക്കെത്തിച്ചതെന്നും സിസിബി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.