എറണാകുളം : പ്രണയാഭ്യർഥന നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾ റിമാന്‍റിൽ. പാതാളം വള്ളോപ്പിള്ളി സ്വദേശി ശിവ, ഇയാളുടെ ബന്ധുവായ കാര്‍ത്തി ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഏലൂര്‍ പാതാളത്താണ് പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്.
ALSO READ: കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നു ; മുത്തശ്ശിയുടെ സുഹൃത്ത് അറസ്റ്റില്‍
സ്‌കൂൾ വിട്ട് മടങ്ങും വഴി ശിവയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഒട്ടോയിൽ പിന്തുടരുകയും ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പെൺകുട്ടി പൊലീസിന് മൊഴി നല്‍കി.ശിവയും സുഹൃത്തുക്കളും തന്നെ സ്ഥിരമായി ശല്യം ചെയ്‌തിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതേ തുടർന്ന് അന്വേഷണം നടത്തി പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.