ETV Bharat / crime

കണ്ണീരുണങ്ങാതെ ഒരു വർഷം, സത്യം കണ്ടെത്തിയതിന്‍റെ ആശ്വാസത്തില്‍ ആനന്ദൻ ചെട്ടിയാരും കുടുംബവും - വിഴിഞ്ഞം കൊലപാതകം

വളര്‍ത്തച്ഛൻ ആനന്ദൻ ചെട്ടിയാരെയും വളര്‍ത്തമ്മ ഗീതയെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തു. കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദൻ ചെട്ടിയാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ഇവര്‍ ആരോപിച്ചു.

14-year-old girl Murder Vizhinjam  Rafeeqa Beevi and son killed Minor Girl  ശാന്തകുമാരി കൊലക്കേസില്‍ വഴിത്തിരിവ്  14 കാരിയെ കൊന്നത് റഫീഖാ ബീവിയും മകനും ചേര്‍ന്ന്
പൊലീസിനെ പേടിക്കാതെ ആനന്ദൻ ചെട്ടിയാര്‍ക്കും ഭാര്യക്കുമിന്നുറങ്ങാം; വളര്‍ത്തുമകളെ കൊന്നത് റഫീഖാ ബീവിയും മകനും ചേര്‍ന്ന്
author img

By

Published : Jan 16, 2022, 9:24 PM IST

Updated : Jan 16, 2022, 9:40 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന കേസിലെ പ്രതികളായ റഫീഖ ബീവിയും മകനും ചേര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് 14 കാരിയെ കൊന്നത് എന്ന് തെളിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ഒരു കുടുംബം. മകള്‍ ഗീതുവിന്‍റെ വിയോഗത്തില്‍ ദുഃഖമുണ്ടെങ്കിലും എടുത്തു വളർത്തിയ മകളുടെ മരണത്തിന്‍റെ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ നിന്നും മാറിയതിന്‍റെ ആശ്വാസമാണിവര്‍ക്ക്.

കണ്ണീരുണങ്ങാതെ ഒരു വർഷം, സത്യം കണ്ടെത്തിയതിന്‍റെ ആശ്വാസത്തില്‍ ആനന്ദൻ ചെട്ടിയാരും കുടുംബവും

2021 ജനുവരി 14 നാണ് മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ ചെട്ടിയാർ - ഗീത ദമ്പതിമാരുടെ വളര്‍ത്തു മകള്‍ ഗീതു കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്ന് അന്വേഷണം വീട്ടുകാരിലേക്ക് തിരിഞ്ഞു.

വളര്‍ത്തച്ഛൻ ആനന്ദൻ ചെട്ടിയാരെയും വളര്‍ത്തമ്മ ഗീതയെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തു. കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദൻ ചെട്ടിയാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ഇവര്‍ ആരോപിച്ചു.

'ഉള്ളംകാലിൽ ചൂരൽ കൊണ്ട് അടിച്ചു വിവസ്ത്രനാക്കി നിര്‍ത്തി'

ചെട്ടിയാരുടെ ഉള്ളംകാലിൽ ചൂരൽ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി മണിക്കൂറുകളോളം നിർത്തി. ഗീതമ്മയെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും കുടുംബം ആരോപിച്ചു. പൊലീസുകാർ കസേര എടുത്ത് നിലത്തടിച്ച് പൊട്ടിച്ചു. കൈവിരലുകളിൽ സൂചി കുത്തുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന ഭാഷകൾ പറഞ്ഞെന്നും ഗീതമ്മ പറഞ്ഞു.

Also Read: ഒരു വര്‍ഷം മുന്‍പ് 14 കാരിയെ കൊന്നതും ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീഖ ബീവിയും ഷമീറും ; വഴിത്തിരിവ്

ഗീതമ്മയുടെ സഹോദര പുത്രനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ച പൊലീസ് ഇയാളെയും ഭാര്യയെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസ് കൈകുഞ്ഞിന് പാല് പോലും കൊടുക്കാൻ സമ്മതിക്കാതെ മണിക്കൂറുകളോളം പിടിച്ചിരുത്തി. എങ്കിലും ഇവർക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളു. ഇവരുടെ വീടിന് അയല്‍ പക്കത്ത് താമസിച്ചിരുന്ന റഫീഖ ബീവിയെയും മകനെയും പൊലീസ് രണ്ടു ദിവസം കഴിഞ്ഞാണ് ചോദ്യം ചെയ്തത്. ശേഷം പൊലീസ് ഇവരെ വിട്ടയച്ചതായും ഗീതമ്മ പറഞ്ഞു.

'പീഡനം സഹിക്ക വയ്യാതെ ചെയ്യാത്ത കുറ്റം സമ്മതിച്ചു'

പൊലീസിന്റെ മാനസികവും ശാരീരികവുമായ പീഡനവും സഹോദരന്റെ മകനെ കേസിൽ കുടുക്കുമെന്ന ഭയവും കാരണം ചെയ്യാത്ത കുറ്റം ഒടുവില്‍ ഗീതമ്മ സ്വയം ഏറ്റെടുത്തു. ഇതോടെ പൊലീസുകാർ വീട്ടിൽ നിന്നും ഒരു തടി കഷണവും കണ്ടെത്തി. ഇതുകൊണ്ടാണ് മകളെ തലയ്ക്കടിച്ച് കൊന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

കാന്‍സര്‍ ബാധിതയെന്നറിഞ്ഞിട്ടും കരുണ കാട്ടാത്ത പൊലീസ് കാടത്തം

ഇതിനിടെ ഗീതമ്മ ക്യാൻസർ ബാധിതയായി, ഈ സമയത്തും പൊലീസ് വന്ന് നുണ പരിശോധനയ്ക്കായി ഒപ്പിട്ടുവാങ്ങി. എന്നാല്‍ കീമോതെറാപ്പി അടക്കമുള്ള ക്യാന്‍സര്‍ ചികിത്സ തുടങ്ങിയതോടെ കഴിഞ്ഞ നാല് മാസമായി പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

ആനന്ദൻ ചെട്ടിയാരുടെ കുടുംബ വീടായ പാലോടും സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സഹായിക്കാന്‍ കാര്യമായി ബന്ധുക്കളൊന്നും ഇല്ലാത്തതിനാല്‍ നിരപരാധികള്‍ക്കെതിരായ പൊലീസിന്‍റെ ക്രൂരത പുറം ലോകം അറിഞ്ഞിരുന്നില്ല.

Last Updated : Jan 16, 2022, 9:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.