ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണത്തിൽ പൊലീസുകാരനായ റെനീസിന്‍റെ പെണ്‍സുഹൃത്ത് ഷഹാനെയെ അറസ്റ്റ് ചെയ്‌തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്‌ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നു.
നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ഷഹാനയുടെ ആവശ്യം. അല്ലെങ്കിൽ ഭാര്യയായി കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി ഷഹാന നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നു.
ആത്മഹത്യ ചെയ്‌ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്നാണ് അന്വേഷണ സംഘം ഷഹാനയേയും അറസ്റ്റ് ചെയ്‌തത്. മെയ് 9നാണ് പൊലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌തത്.
മകളെ വെള്ളത്തില്‍ മുക്കി കൊന്ന നിലയിലും മകനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലും, നജ്‌ലയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
Also read: യുവതിയുടെ മരണം; പൊലീസുകാരനെതിരെ ഗുരുതര ആരോപണവുമായി കുടുംബം