ETV Bharat / crime

വിമാന ടിക്കറ്റ് സ്വന്തമായി നിര്‍മിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം, യുവാവ് പിടിയില്‍ - AHMEDABAD AIRPORT

അഹമ്മദാബാദില്‍ നിന്നും ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിന്‍റെ വ്യാജ ടിക്കറ്റാണ് യുവാവ് നിര്‍മിച്ചത്

duplicate air ticket  ahamedabad police  വ്യാജ വിമാന ടിക്കറ്റുമായി യുവാവ് പിടിയില്‍  വ്യാജ വിമാന ടിക്കറ്റ്  അഹമ്മദാബാദ് വിമാനത്താവളം  ഖത്തര്‍ എയര്‍വേസ്  ഖത്തര്‍ എയര്‍വേസ് വ്യാജടിക്കറ്റ്  ഗുജറാത്ത് ബോഡേലി  ഖത്തര്‍ എയര്‍ലൈന്‍ അതോറിറ്റി  അഹമ്മദബാദ് എയര്‍പോര്‍ട്ട്  AHMEDABAD AIRPORT  DUPLICATE TICKETS ARREST
വിമാന ടിക്കറ്റ് സ്വന്തമായി നിര്‍മിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം, യുവാവ് പിടിയില്‍
author img

By

Published : Aug 20, 2022, 10:33 PM IST

അഹമ്മദാബാദ് : വ്യാജ വിമാന ടിക്കറ്റ് നിര്‍മിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. ഗുജറാത്ത് ബോഡേലി സ്വദേശിയായ കൃഷ്‌ണ വിജയ് പട്ടേല്‍ എന്ന യുവാവിനെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്. അഹമ്മദാബാദില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്‍റെ വ്യാജ ടിക്കറ്റാണ് ഇയാള്‍ സ്വന്തമായി നിര്‍മിച്ചത്.

ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംശയം തോന്നിയ എയര്‍ലൈന്‍ അതോറിറ്റി അധികൃതരാണ് തട്ടിപ്പിനെ കുറിച്ച് സിഐഎസ്എഫ് ജീവനക്കാരെ അറിയിച്ചത്. പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ കുറിച്ചുള്ള വിവരം അഹമ്മദാബാദ് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിയായ യുവാവിനെ കസ്‌റ്റഡിയിലെടുത്തത്.

വിദേശത്തേക്ക് കടക്കാന്‍ ആളുകള്‍ വ്യാജ രേഖകള്‍ ചമയ്‌ക്കുന്നത് പതിവാണ്. പലരും പാസ്‌പോര്‍ട്ടും, വീസയും ഉള്‍പ്പടെയുള്ള ഇത്തരം രേഖകളാണ് വ്യാജമായി നിര്‍മിക്കുന്നത്. എന്നാല്‍ ഇത് വളരെ വിചിത്രമായ ഒരു കേസാണെന്ന് അഹമ്മദാബാദ് പൊലീസ് അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.