ETV Bharat / crime

സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ - കുത്തി പരിക്കേൽപ്പിച്ചു

പായമ്പാടം സ്വദേശി മുഹമ്മത് സജിൽ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി ആറിന് തോട്ടേക്കാട് വെച്ചാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു  പായമ്പാടം സ്വദേശി മുഹമ്മത് സജിൽ  കുത്തി പരിക്കേൽപ്പിച്ചു  വാക്കുതർക്കം
സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ
author img

By

Published : Mar 5, 2021, 8:39 PM IST

മലപ്പുറം: വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. പായമ്പാടം സ്വദേശി മുഹമ്മദ് സജിൽ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി ആറിന് തോട്ടേക്കാട് വെച്ചാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കാർ വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രതി സുഹൃത്തായ പൂക്കോട്ടുംപാടം സ്വദേശിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ എറണാകുളം തൃക്കാക്കരയിലുള്ള ഫ്ലാറ്റിൽ വെച്ചാണ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കവള മുക്കട്ട സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് ഇയാൾ ഈ കേസിൽ പ്രതിയാകുന്നത്. ഇയാൾക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും, സ്ത്രീയെ അടിച്ചു പരിക്കേൽപ്പിച്ചതിനും കേസുകൾ നിലവിലുണ്ട്. സംഭവ സമയത്ത് ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ പൊലീസ് നിലമ്പൂർ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.