എറണാകുളം: ആലുവ നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ. കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലി (26) യാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. തൊടുപുഴയിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ 12ന് രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ ചിക്കിത്സക്കെത്തിയ ഇയാൾ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ ജനറേറ്റർ യൂണിറ്റും വാഹനവും കത്തിക്കുകയായിരുന്നു.
അക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയി. നിഷാദിനെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. 25 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ ആലുവ ലക്ഷ്‌മി, മൂവാറ്റുപുഴ സബൈൻ എന്നി ആശുപത്രികളിൽ ആക്രമണം നടത്തിയതിനും കേസുണ്ട്.