ETV Bharat / crime

ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍ - Hotel worker beaten

മദ്യ ലഹരിയില്‍ ഹോട്ടലില്‍ എത്തിയ സംഘം തൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ചു

Clt  ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു  നാലു പേര്‍ അറസ്റ്റില്‍  കോഴിക്കോട്  കെട്ടാങ്ങല്‍  ഹോട്ടല്‍ തൊഴിലാളിക്ക് മര്‍ദനം  Hotel worker beaten  A young hotel worker was stabbed
ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍
author img

By

Published : Jun 24, 2022, 4:19 PM IST

കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങൽ - മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ തൊഴിലാളി ഉമ്മറിനാണ് കുത്തേറ്റത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു

ചിറ്റാരിപിലാക്കൽ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘം കാരണമില്ലാതെ ഉമ്മറുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും, തുടര്‍ന്ന് കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഉമ്മറിന്‍റെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യ ലഹരിയിലാണ് സംഘം ഹോട്ടലില്‍ എത്തിയതെന്ന് ഇവിടത്തെ ജീവനക്കാര്‍ പറഞ്ഞു.

also read:ഇൻസ്റ്റാഗ്രാം വൈറൽ താരം കിലി പോളിന് നേരെ ആക്രമണം; കൈയിൽ കുത്തേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.