കണ്ണൂര്‍: പയ്യന്നൂരില്‍ ടൂറിസ്റ്റ് ഹോമും ഹോട്ടലും അടിച്ച് തകര്‍ത്തു. രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിങ്കര അഷ്‌റഫിന്‍റെ ടൂറിസ്റ്റ് ഹോമിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്‌ച രാത്രി എട്ട് മണിക്കാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് ഹോട്ടലിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയും ശേഷം സംഘം ചേര്‍ന്നെത്തി ടൂറിസ്റ്റ് ഹോമിന്‍റെ റിസപ്ഷന്‍ ഏരിയ പൂര്‍ണമായും അടിച്ച് തകര്‍ക്കുകയുമായിരുന്നു.
ടൂറിസ്റ്റ് ഹോമിന് മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്കും ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉടമ അഷ്റഫ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.
also read: CPM Worker| ലഹരി മാഫിയ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകർത്തു