ETV Bharat / crime

തൊണ്ടി സ്‌പിരിറ്റ് കടത്തിക്കൊണ്ടുപോയ സംഭവം; ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് - വിജിലന്‍സ് കേസ്

അറുപത് ദിവസത്തിനകം കേസിന്‍റെ പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കോടതി നിര്‍ദേശം.

തൊണ്ടി മോഷണവും സഹപ്രവർത്തരെ രക്ഷിച്ചെടുക്കാൻ വ്യാജകേസ് റിക്കോർഡുകൾ തയ്യാറാക്കിയതിനാലും അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമുളള പ്രോസിക്യൂഷൻ അനുമതി, കേസെടുക്കാൻ വേണ്ടെന്നും കോടതി.  എക്‌സൈസ്  തൊണ്ടി സ്‌പിരിറ്റ്  തൊണ്ടി സ്‌പിരിറ്റ് കടത്തി  A case will be registered against six excise officers  excise officers  വിജിലന്‍സ് കേസ്  മല്ലപ്പളളി എക്സൈസ് റേഞ്ച്  എക്‌സൈസ് ഉദ്യോഗസ്ഥര്‍
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
author img

By

Published : Jun 29, 2022, 7:35 PM IST

തിരുവനന്തപുരം: ജില്ല കോടതി നശിപ്പിച്ച് കളയാനേല്‍പ്പിച്ച തീര്‍ന്ന കേസിന്‍റെ തൊണ്ടി മുതലായ സ്‌പിരിറ്റ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ മോഷ്‌ടിച്ച് കടത്തിയ സംഭവത്തില്‍ ആറ് ഉദ്യാഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പളളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.സാജു, എക്സൈസ് പ്രിവന്റീവ് ഓഫിസർ സച്ചിൻ സെബാസ്റ്റ്യൻ, എക്സൈസ് ഡ്രൈവർ പി.ജി വിശ്വനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി പ്രദീപ് കുമാർ, എസ്.ഷൈൻ, ജി.പ്രവീൺ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടത്.

കേസിന്‍റെ പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ജഡ്‌ജി ജി.ഗോപകുമാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ അഴിമതി, വ്യജ രേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്നും നികുതി വകുപ്പ് മുഖേന നടപടിയെടുത്താന്‍ മതിയെന്നുമുള്ള വിജിലന്‍സ് എസ്.പി കെ.ഇ ബൈജുവിന്‍റെ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്.

മാത്രമല്ല അഭിപ്രായമുന്നയിച്ച വിജിലൻസ് എസ്.പിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തൊണ്ടി മുതല്‍ ദുരുപയോഗം, വ്യാജ എഫ്.ഐ.ആര്‍ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 2018ലെ നീതി വകുപ്പായ 17എ പ്രകാരം പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

also read:ഇടുക്കിയില്‍ സ്‌പിരിറ്റ് വേട്ട; രണ്ട് പേര്‍ പിടിയില്‍

2018 ഒക്‌ടോബര്‍ 18നാണ് കേസിനാസ്‌പദമായ സംഭവം: പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയില്‍ നിന്നും തീര്‍ന്ന കേസിന്‍റെ തൊണ്ടി മുതലായ സ്‌പിരിറ്റ് എക്‌സൈസ് ഡിസ്പോസല്‍ കമ്മിറ്റി മുമ്പാകെ നശിപ്പിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മല്ലപ്പള്ളി എക്‌സൈസിന് കൈമാറിയിരുന്നു. തുടര്‍ന്ന് സ്‌പിരിറ്റ് നശിപ്പിക്കാതെ ഡിപ്പാര്‍ട്ട്മെ‌ന്‍റ് വാഹനത്തില്‍ കടത്തിക്കൊണ്ട് പോകുമ്പോള്‍ മളി ടൗണില്‍ വെച്ച് ഹര്‍ത്താലാനുകൂലികള്‍ തടഞ്ഞ് വെച്ചു.

തുടര്‍ന്ന് സ്‌പിരിറ്റും വാഹനത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫിസർ പ്രദീപ്‌കുമാറിനെയും കീഴ്‌വാര പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രദീപിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ പ്രദീപിനെ കേസില്‍ നിന്ന് രക്ഷിക്കാനായി മല്ലപ്പള്ളി എക്‌സൈസ് ഉദ്യാഗസ്ഥര്‍ ഗൂഢാലോചന നടത്തി.

ഇതിന്‍റെ ഭാഗമായി ഒക്‌ടോബര്‍ 18ന് മഞ്ഞത്താനം റോഡ് കലുങ്കിന് സമീപം ആരോ ഉപേക്ഷിച്ച സ്‌പിരിറ്റ് കണ്ടെടുത്താതാണെന്നും വ്യാജ സാക്ഷികളെ ഉണ്ടാക്കി കേസ് റെക്കോഡ് തയ്യാറാക്കുകയും പ്രതിയില്ലാത്ത കളവായി കേസെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.