തിരുവനന്തപുരം : ചെമ്പഴന്തി ആനന്ദേശ്വരത്ത് വീടിന്‍റെ വരാന്തയില്‍ 64 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവട്ടിക്കോണത്ത് ജയന്‍ ആണ് മരിച്ചത്. സുഹൃത്തായ സതീഷിന്‍റെ വീടിന്‍റെ വരാന്തയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തലയ്‌ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു. സതീഷിന്‍റെ വീട്ടില്‍ പതിവായി ഇവര്‍ മദ്യപിക്കാന്‍ ഒത്തുകൂടിയിരുന്നു. ഇന്നലെയും ജയന്‍ ഇവിടേക്ക് എത്തി.
രാത്രി ഒന്‍പത് മണിയോടെ സതീഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളും മടങ്ങി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ സതീഷാണ് വീടിന്‍റെ വരാന്തയില്‍ ജയനെ മരിച്ച നിലയില്‍ കണ്ടത്.