ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ വ്യാജ പാസ്‌പോർട്ട് നിർമിക്കുന്ന സംഘം പിടിയിൽ. പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആറുപേർ പിടിയിലായത്.
സംഘത്തിൽ ബംഗ്ലാദേശി പൗരന്മാർ ഉൾപ്പടെ കൂടുതൽ ആളുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. നേരത്തെ നിസാമാബാദിൽ വ്യാജ പാസ്പോർട്ട് നൽകുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാവും എംപിയുമായ ധർമപുരി അരവിന്ദ് ആരോപിച്ചിരുന്നു.