ETV Bharat / crime

കോവളത്ത് ഹോട്ടലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

author img

By

Published : Aug 3, 2022, 9:35 AM IST

കോവളം ബീച്ചിനടുത്തുളള ഹോട്ടലിൽ മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികളുമായി അനസ്, ജിൻസൺ ജോസ്, നിസാം എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും അമ്പതിനായിരം രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തു.

3 youths were arrested with drugs  കോവളത്ത് സ്വകാര്യ ഹോട്ടലിൽ മയക്കുമരുന്നുമായി യുവാക്കൾ  മയക്കുമരുന്ന് കേസ് തിരുവനന്തപുരം  മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികളുമായി 3 പേർ അറസ്റ്റിൽ  മയക്കുമരുന്ന് കേസ് തിരുവനന്തപുരം  മയക്കുമരുന്ന് കേസിലെ പ്രതികൾ പിടിയിൽ
കോവളത്ത് സ്വകാര്യ ഹോട്ടലിൽ മയക്കുമരുന്നുമായി തങ്ങിയ 3 യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം ബീച്ചിനടുത്തുളള ഹോട്ടലിൽ മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികളുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനസ് (23), തൊടുപുഴ സ്വദേശി ജിൻസൺ ജോസ്(28), പൂന്തുറ സ്വദേശി നിസാം (26) എന്നിവരെയാണ് കോവളം പൊലീസ് ഇന്നലെ (02.08.2022) ഉച്ചയോടെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ ബാഗിൽ നിന്നും അരലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികളുടെ രണ്ട് സ്ട്രിപ്പുകളും കണ്ടെടുത്തു.

വിലയേറിയ ആഡംബര പൂച്ചകളെ വിൽക്കാനെന്ന വ്യാജേനെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പ്രതികളിലൊരാളായ അനസിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴുകേസുകളും മൂന്ന് കയ്യാങ്കളി കേസുകളുമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.

Also read: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി എക്‌സൈസിൻ്റെ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.