ETV Bharat / crime

പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു; അയല്‍വാസി അറസ്റ്റില്‍ - മലപ്പുറം വാര്‍ത്ത

സംഭവം മലപ്പുറം കോട്ടക്കലില്‍ ; വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത് ഈ മാസം 20ന്

Rape victim news  Malappuram rape victim delivers-baby news  rape victim delivers-baby kondotty news  17കാരി വീട്ടുകാരറിയാതെ പ്രസവിച്ചു വാര്‍ത്ത  കോട്ടക്കലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു  പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു  യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു  മലപ്പുറം കോട്ടക്കല്‍  മലപ്പുറം വാര്‍ത്ത  പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ചു വാര്‍ത്ത
പീഡനത്തിനിരയായ 17കാരി വീട്ടുകാരറിയാതെ യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു; അയല്‍വാസി അറസ്റ്റില്‍
author img

By

Published : Oct 27, 2021, 6:01 PM IST

Updated : Oct 27, 2021, 9:53 PM IST

മലപ്പുറം : പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ പ്രസവിച്ചത് വീട്ടുകാര്‍ അറിഞ്ഞത് കുഞ്ഞ് കരഞ്ഞപ്പോള്‍ മാത്രം. പീഡനത്തിനിരയായി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്നും ഒളിച്ചുവെച്ച പെണ്‍കുട്ടി പ്രസവിച്ചതും ശേഷം പൊക്കിള്‍ക്കൊടി മുറിച്ചതും യൂട്യൂബ് നോക്കി. മലപ്പുറം കോട്ടക്കലിലാണ് സംഭവം.

പൊക്കിള്‍ക്കൊടി മുറിച്ചതും 17കാരി ഒറ്റയ്ക്ക്

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയൽവാസിയായ 21കാരനെ പോക്‌സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് റിമാൻഡ് ചെയ്‌തു. ഈ മാസം 20നാണ് പെണ്‍കുട്ടി തന്‍റെ മുറിക്കുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ പിതാവ് സുരക്ഷാജീവനക്കാരനാണ്. രാത്രി ഡ്യൂട്ടിയാണ് പതിവ്. അമ്മയുടെ കണ്ണിന് കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്. വിവാഹിതയായ സഹോദരിയും വിദ്യാർഥിയായ സഹോദരനും വീട്ടിലില്ല. ഇതുകൊണ്ടാണ് ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരും തിരിച്ചറിയാതിരുന്നത്.

കൂടാതെ ഗര്‍ഭിണി ആയത് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ്, പെണ്‍കുട്ടി റൂമില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആദ്യ സമയത്ത് ഒരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഗര്‍ഭിണിയാണെന്നത് തിരിച്ചറിയുകയും ചെയ്‌തില്ല.

ALSO READ: 'ഞെട്ടിക്കുന്ന മറ്റൊരു കണ്ടുപിടുത്തത്തിന്‍റെ പണിപ്പുരയിലാണ്' ; ദേശീയ പുരസ്‌കാര നിറവിൽ എംഎ ജോൺസൺ

Last Updated : Oct 27, 2021, 9:53 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.