ETV Bharat / crime

ചരമദിനം ഇൻസ്റ്റ ബയോയിൽ നേരത്തെ എഴുതിച്ചേർത്തു, 14കാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ - Telangana

പത്താം ക്ലാസ് വിദ്യാർഥിയായ സോനു എന്ന ശിവലോകേഷാണ്(14) ഇന്നലെ(20.07.2022) വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങി മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

10th class student commits suicide Telangana  പതിനാലുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ  പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ  വിദ്യാർഥി ആത്മഹത്യ ചെയ്‌തു  ചരമദിനം ഇൻസ്റ്റഗ്രാം ബയോയിൽ നേരത്തെ എഴുതിച്ചേർത്ത് വിദ്യാർഥി  ചരമദിനം ഇൻസ്റ്റഗ്രാം ബയോയിൽ നേരത്തെ എഴുതിച്ചേർത്ത് വിദ്യാർഥി ആത്മഹത്യ ചെയ്‌തു  ആത്മഹത്യ ചെയ്‌ത് വിദ്യാർഥി  10th class student commits suicide  Telangana  hyderabad
ചരമദിനം ഇൻസ്റ്റ ബയോയിൽ നേരത്തെ എഴുതിച്ചേർത്തു, 14കാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Jul 21, 2022, 12:05 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ പതിനാലുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പത്താം ക്ലാസ് വിദ്യാർഥിയായ ശിവലോകേഷാണ്(സോനു) മരിച്ചത്. ഭദ്രാദ്രി കോതാഗുഡം ജില്ലയിലെ യെല്ലണ്ടു നഗരത്തിൽ ബുധനാഴ്‌ചയാണ് (20.07.2022) സംഭവം.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി ആത്മഹത്യ ചെയ്‌തത്. മുത്തച്ഛനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശിവ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മരിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ ശിവയുടെ ഇൻസ്റ്റഗ്രാം ബയോയിൽ ചരമദിനം ജൂലൈ 20 ആണെന്ന് എഴുതി ചേർത്തിരുന്നതായി ശിവയുടെ സുഹൃത്തുക്കൾ പറഞ്ഞു. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.