ETV Bharat / city

യുവ സംവിധായകന്‍ നിഷാദ് ഹസനെ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

നിഷാദും ഭാര്യയും സഞ്ചരിച്ച കാര്‍ പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം ഇവരുടെ കാറിനെ മറികടന്നു നിർത്തി അക്രമിക്കുകയായിരുന്നു.

നിഷാദ് ഹസന്‍
author img

By

Published : Aug 7, 2019, 12:06 PM IST

തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയതായി പരാതി. 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ്. പുലർച്ചെ, ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിന് സമീപത്ത് വെച്ചാണ് സംഭവം. നിഷാദും ഭാര്യയും സഞ്ചരിച്ച കാര്‍ പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം ഇവരുടെ കാറിനെ മറികടന്നു നിറുത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ഭാര്യ പ്രതീക്ഷയുടെ പരാതി. മർദിച്ച് അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. ആക്രമണത്തില്‍ ഭാര്യ പ്രതീക്ഷയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിനിമ റിലീസുമായി ബന്ധപ്പെട്ട് വഴിപാടുകള്‍ക്കായി ഗുരുവായൂരിലേക്ക് പോകുകയായിരുന്നു നിഷാദും ഭാര്യയും. നിരവധി ഹ്രസ്വ ചിത്രങ്ങൾക്കുംളും ഡോക്യുമെന്‍ററികൾക്കും ശേഷം ആദ്യമായാണ് നിഷാദ് സിനിമ സംവിധാനം ചെയ്യുന്നത്. പേരാമംഗലം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് സിനിമയുമായി ബന്ധപ്പെട്ട് നിഷാദും നിർമ്മാതാവും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും തർക്കം ബാധിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഈ കാരണങ്ങളാണോയെന്നും അന്വേഷിക്കും.

Intro:യുവ സംവിധായകനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയി.യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെയാണ് കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയത്.

Body:
ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മർദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. നിരവധി ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികൾക്കും ശേഷം ഇതാദ്യമാണ് നിഷാദ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് മണിക്കൂർ കൊണ്ട് ഒറ്റ ഷോട്ടിൽ രണ്ടര മണിക്കൂർ ചിത്രീകരണം പൂർത്തിയാക്കിയതെന്ന യു.ആർ.എഫ് റെക്കോർഡ് സ്വന്തമാക്കിയാണ് വിപ്ലവം ജയിക്കാനുള്ളത് എന്ന സിനിമ.മുൻപ് സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും തർക്കം ബാധിച്ചിരുന്നു. ഇതാവാം സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.