ETV Bharat / city

യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു: ഭർത്താവും സുഹൃത്തും അറസ്റ്റിൽ - തൃശൂരിൽ യുവതിക്ക് നേരെ കൂട്ട ബലാത്സംഗം

ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സക്കെത്തിയതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്

woman gang raped by husband and friend at thrissur  തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു  തൃശൂരിൽ യുവതിയെ പീഡിപ്പിച്ച ഭർത്താവും സുഹൃത്തും പിടിയിൽ  തൃശൂരിൽ യുവതിക്ക് നേരെ കൂട്ട ബലാത്സംഗം  women raped by her husband and friend in thrissur
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽയുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
author img

By

Published : Jul 23, 2022, 10:10 PM IST

തൃശൂർ: യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരും യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും, പീഡനത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.

പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തത്. പീഡനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെത്തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് കേസെടുത്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും അറസ്റ്റിലായത്.

യുവതിയുടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യുഎസ്ബി പെൻഡ്രൈവും പൊലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്‌ടർ ഗോപി, സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്, നിപു നെപ്പോളിയൻ, രവികുമാർ, ഷാനിമോൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.