ETV Bharat / city

ഉറവിടമറിയാത്ത രോഗികളില്‍ വര്‍ധന; തൃശ്ശൂരില്‍ നിയന്ത്രണം കടുപ്പിക്കും

author img

By

Published : Oct 27, 2020, 7:58 PM IST

കൊവിഡ് ചട്ടലംഘനത്തിന് താക്കീത് നൽകുന്നതിന് പകരം ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

കൊവിഡ് ചട്ടലംഘനം  സെക്‌ടറല്‍ മജിസ്ട്രേറ്റ് കൊവിഡ്  ഉറവിടമറിയാത്ത രോഗികൾ  covid protocol thrissur  thrissur district administration  thrissur covid updates
ഉറവിടമറിയാത്ത രോഗികളില്‍ വര്‍ധന; തൃശ്ശൂരില്‍ നിയന്ത്രണം കടുപ്പിക്കും

തൃശ്ശൂര്‍: ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികൾ ഏറുന്ന സാഹചര്യത്തിൽ നടപടികള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കൊവിഡ് ചട്ടലംഘനത്തിന് താക്കീത് നൽകുന്നതിന് പകരം ശിക്ഷാ നടപടികൾ സ്വീകരിക്കാൻ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. നഗര പ്രദേശങ്ങളിൽ സെക്‌ടറല്‍ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ്. 730 പുതിയ രോഗികളില്‍ 717 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.