ETV Bharat / city

തേക്കിൻകാട്ടിൽ ഇനി പൂരങ്ങളുടെ പൂരം - രാമചന്ദ്രൻ

"ചരിത്രത്തിലേക്ക്" ഗോപുരവാതിൽ തുറന്ന് "രാമൻ": ആർപ്പ് വിളികളോടെ പുരുഷാരം- തേക്കിൻകാട്ടിൽ ഇനി പൂരങ്ങളുടെ പൂരം..

ഫയൽ ചിത്രം
author img

By

Published : May 12, 2019, 1:58 PM IST

തൃശ്ശൂര്‍: അക്ഷമയോടെ തെക്കേ ചെരുവിൽ കാത്ത് നിന്ന പതിനായിരങ്ങൾക്ക് മുന്നിലേക്ക്‌ അവൻ വന്നു, വടക്കുന്നാഥന്റെ തെക്കേ "ഗോപുര വാതിൽ" ആർപ്പ് വിളികളുയർന്ന ആയിരങ്ങൾക്കു മുന്നിലേക്കു രാമചന്ദ്രൻ തുറന്നു. പുറത്തിറങ്ങി കാത്ത് നിന്നവർക്ക് മുന്നിൽ തുമ്പി ഉയർത്തി അഭിവാദ്യം ചെയ്തു. പൂരവിളമ്പരം നടത്തി. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ഇത് 'സുവർണാധ്യായം'. രാമചന്ദ്രനും, തൃശ്ശൂർ പൂരത്തിനും, പൂരലോകത്തിനും ഇത് ചരിത്ര അടയാളപ്പെടുത്തൽ. കാത്ത് നിന്നവർക്കും ആത്മ സംതൃപ്തി. തേക്കിൻകാട് നിറഞ്ഞ പുരുഷാരം, പൂര നാളിൽ കുടമാറ്റത്തിന് തിങ്ങി നിറയുന്നതിനെ ഓർമിപ്പിച്ചു. കനത്ത സുരക്ഷയായിരുന്നു പൂര വിളംബരത്തിനു ഒരുക്കിയിരുന്നത്. രാവിലെ എട്ടേകാലോടെയാണ് രാമചന്ദ്രനെ ലോറിയിൽ മണികണ്ഠനാലിൽ എത്തിച്ചത്

ഏഴോടെ നെയ്തലക്കാവിൽ നിന്നും ദേവീദാസൻ എഴുന്നെള്ളി ഒമ്പതേകാലോടെ മണികണ്ഠനാലിൽ എത്തി. ഒൻപതരയോടെ നെറ്റിപ്പട്ടമണിഞ്ഞ രാമചന്ദ്രന്റെ ശിരസിലേക്കു തിടമ്പ് മാറ്റി. ഇവിടെ ചെറിയ മേളം. പിന്നീട് പടിഞ്ഞാറേ നട വഴി വടക്കുന്നാഥന്റെ അകത്തു കയറി. പ്രദക്ഷിണം ചെയ്തു. പൂരത്തിനുള്ള വടക്കുന്നാഥന്റെ അനുവാദം വാങ്ങി. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി 10.40 ഓടെയാണ് നട തുറന്നത്. രാമൻ കീ ജയ് വിളിച്ച ആർപ്പ് വിളികളായിരുന്നു എങ്ങും. ബാരിക്കേഡുകൾ ഒരുക്കിയും, വടം കെട്ടിയും കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നതെങ്കിലും പലയിടത്തും പൂരപ്രേമികളുടെ തിരക്കിൽ പോലിസ് വിഷമത്തിലായി. മന്ത്രി വി. എസ്. സുനിൽകുമാർ, കെ. രാജൻ എം. എൽ. എ അടക്കമുള്ളവർ പൂരവിളംബര ചടങ്ങിന് എത്തിയിരുന്നു.

Intro:"ചരിത്രത്തിലേക്ക്" ഗോപുരവാതിൽ തുറന്ന് "രാമൻ": ആർപ്പ് വിളികളോടെ പുരുഷാരം- തേക്കിൻകാട്ടിൽ ഇനി പൂരങ്ങളുടെ പൂരം..

Body:അക്ഷമയോടെ തെക്കേ ചെരുവിൽ കാത്ത് നിന്ന പതിനായിരങ്ങൾക്ക് മുന്നിലേക്ക്‌ അവൻ വന്നു, വടക്കുന്നാഥന്റെ തെക്കേ "ഗോപുര വാതിൽ" ആർപ്പ് വിളികളുയർന്ന ആയിരങ്ങൾക്കു മുന്നിലേക്കു രാമചന്ദ്രൻ തുറന്നു. പുറത്തിറങ്ങി കാത്ത് നിന്നവർക്ക് മുന്നിൽ തുമ്പി ഉയർത്തി അഭിവാദ്യം ചെയ്തു. പൂരവിളമ്പരം നടത്തി.  തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ഇത് പുതിയ അധ്യായം. 'സുവർണാധ്യായം'. രാമചന്ദ്രനും, തൃശൂർ പൂരത്തിനും, പൂരലോകത്തിനും ഇത് ചരിത്ര അടയാളപ്പെടുത്തൽ. കാത്ത് നിന്നവർക്കും ആത്മ സംതൃപ്തി. തേക്കിൻകാട് നിറഞ്ഞ പുരുഷാരം, പൂര നാളിൽ കുടമാറ്റത്തിന് തിങ്ങി നിറയുന്നതിനെ ഓർമിപ്പിച്ചു. കനത്ത സുരക്ഷയായിരുന്നു പൂര വിളംബരത്തിനു ഒരുക്കിയിരുന്നത്. രാവിലെ എട്ടേകാലോടെയാണ് രാമചന്ദ്രനെ ലോറിയിൽ മണികണ്ഠനാലിൽ എത്തിച്ചത്

Conclusion:ഏഴോടെ നെയ്തലക്കാവിൽ നിന്നും ദേവീദാസൻ എഴുന്നെള്ളി ഒമ്പതേകാലോടെ മണികണ്ഠനാലിൽ എത്തി. ഒൻപതരയോടെ നെറ്റിപ്പട്ടമണിഞ്ഞ രാമചന്ദ്രന്റെ ശിരസിലേക്കു തിടമ്പ് മാറ്റി.ഇവിടെ ചെറിയ മേളം.പിന്നീട് പടിഞ്ഞാറേ നട വഴി വടക്കുന്നാഥന്റെ അകത്തു കയറി. പ്രദക്ഷിണം ചെയ്തു. പൂരത്തിനുള്ള വടക്കുന്നാഥന്റെ അനുവാദം വാങ്ങി. സുരക്ഷാ ക്രമീകരണൽ പൂർത്തിയാക്കി 10.40 ഓടെയാണ് നട തുറന്നത്. രാമന് കീജയ് വിളിച്ച ആർപ്പ് വിളികളായിരുന്നു എങ്ങും. ബാരിക്കേഡുകൾ ഒരുക്കിയും, വടം കെട്ടിയും കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നതെങ്കിലും പലയിടത്തും പൂരപ്രേമികളുടെ തിരക്കിൽ പോലിസ് വിഷമത്തിലായി. മന്ത്രി വി. എസ്. സുനിൽകുമാർ, കെ. രാജൻ എം. എൽ. എ അടക്കമുള്ളവർ പൂരവിളംബര ചടങ്ങിന് എത്തിയിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.