ETV Bharat / city

ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്‌തു - The court confiscated

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് വേണ്ടി എറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ വാഹനം ജപ്‌തി ചെയ്‌തത്

Official Vehicle of Iringalakuda RDO The court confiscated  ഇരിങ്ങാലക്കുട ആര്‍ഡിഓയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു  ഇരിങ്ങാലക്കുട  The court confiscated  Official Vehicle of Iringalakuda RDO
ഇരിങ്ങാലക്കുട ആര്‍ഡിഓയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു
author img

By

Published : Jan 18, 2020, 2:04 AM IST

Updated : Jan 18, 2020, 4:24 AM IST

തൃശൂര്‍: ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്‌തു. കെഎല്‍ 08 ബിടി 3079 നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത വാഹനമാണ് കോടതി നിര്‍ദേശപ്രകാരം ജപ്‌തി ചെയ്‌തത്. 1972ല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് വേണ്ടി എറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ വാഹനം ജപ്‌തി ചെയ്‌തത്.

ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്‌തു

ഉടമകളായ ഗണേശന്‍ ചെട്ടിയാര്‍, മാലതിയമ്മ എന്നിവര്‍ക്ക് 28 സെന്‍റ് സ്ഥലം ഏറ്റെടുത്ത വകയില്‍ 25 ലക്ഷം രൂപയോളം നഗരസഭ നല്‍കാനുണ്ട്. 48 വര്‍ഷം കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട നഗരസഭ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സംവിധാനമായ ആര്‍ഡിഒ ഓഫീസിലെ വാഹനവും തഹസില്‍ദാരുടെ ഔദ്യോഗിക വാഹനവും ജപ്‌തി ചെയ്യാന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്‌ജ് ഷൈന്‍ ഉത്തരവിട്ടത്. തഹസില്‍ദാരുടെ വാഹനം ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ ജപ്‌തി ചെയ്യാന്‍ സാധിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.പോള്‍ ജെ.അരിക്കാട്ട് ഹാജരായി.

Intro:ഇരിങ്ങാലക്കുട ആര്‍ ഡി ഓയുടെ കാര്‍ കോടതി ജപ്തി ചെയ്തു.

Body:
വെള്ളാനകളുടെ നാട് എന്ന മോഹല്‍ലാല്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെതുമരാമത്ത് വകുപ്പിന്റെ റോഡ് റോളര്‍ ജപ്തി ചെയ്യുന്ന രംഗം നാം ഏവരും ഏറെ നര്‍മ്മത്തോടെ കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇരിങ്ങാലക്കുടയില്‍ അത്തരമൊരു രംഗത്തിന് സാക്ഷിയായിരിക്കുകയാണ്.ഇരിങ്ങാലക്കുടയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ആര്‍ ഡി ഓ ഓഫീസിലെ ആര്‍ ഡി യോയുടെ പുത്തന്‍ വാഹനമായ കെ എല്‍ 08 ബി ടി 3079 സ്‌കോര്‍പീയോയാണ് കോടതി നിര്‍ദേശ പ്രകാരം ജപ്തി ചെയ്തിരിക്കുന്നത്. ഇനി ജ്പ്തി ചെയ്യാനുള്ള കാരണമറിയാം. 48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1972 ല്‍ ഇരിങ്ങാലക്കുട ബസ്റ്റാന്റിന് വേണ്ടി എറ്റെടുത്ത ഭൂമിയുടെ ഉടമയ്ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍ ഡി ഓയുടെ കാര്‍ ജപ്തി ചെയ്തത്. ഉടമയായ ഗണേശന്‍ ചെട്ടിയാര്‍ക്കും മറ്റൊരു ഉടമയായ മാലതിയമ്മക്കും 28 സെന്റ് സ്ഥലം ഏറ്റെടുത്ത വകയില്‍ 25 ലക്ഷം രൂപയോളം നഗരസഭ നല്‍കാനുണ്ട്. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട നഗരസഭ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സംവിധാനമായ ആര്‍ ഡി ഓ ഓഫീസിലെ വാഹനവും താഹസില്‍ദാര്‍ ഓഫീസിലെ വാഹനമായ കെ എല്‍ 8 എ ടി 7376 എന്ന മഹിന്ദ്ര ബൊലറോ വാഹനവും ജപ്തി ചെയ്യാന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് ഷൈന്‍ ഉത്തരവിട്ടത്. താഹസില്‍ദാറുടെ വാഹനം ഓട്ടത്തിലായിരുന്നതിനാല്‍ ജപ്തി ചെയ്യാന്‍ സാധിച്ചിട്ടില്ല.ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പോള്‍ ജെ അരിക്കാട്ട് ഹാജരായി.
Conclusion:
Last Updated : Jan 18, 2020, 4:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.