ETV Bharat / city

മുണ്ടൂര്‍ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയിൽ - യതീഷ് ചന്ദ്ര

സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.  ആറുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം

കൊല്ലപ്പെട്ട യുവാക്കള്‍
author img

By

Published : Apr 25, 2019, 6:16 PM IST

തൃശ്ശൂര്‍: മുണ്ടുരിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട്പേർ കസ്റ്റഡിയിൽ. മുണ്ടുർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി, ക്രിസ്റ്റഫർ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളെ ഇടിച്ചിട്ട മിനി ലോറിയും കൊലപാതകത്തിനുപയോഗിച്ച പിക്കപ്പ് വാനും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രതികള്‍ പീച്ചി വനമേഖലയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രതികളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ആറുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.

Intro:Body:

മുണ്ടുരിൽ ബൈക്ക്യാത്രക്കാരെ ഇടിച്ചിട്ട്

വെട്ടികൊലപെടുത്തിയ സംഭവത്തിൽ രണ്ട് പേർ

കസ്റ്റഡിയിൽ.

കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ

ത്തുടർന്നാണ് മുണ്ടുർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി,ക്രിസ്റ്റഫർ എന്നിവരെ കഴിഞ്ഞ ദിവസം

കൊലപ്പെടുത്തിയതെന്നാണ് പോലീസ് സ്ഥിരീകരണം.യുവാക്കളെ ഇടിച്ചിട്ട മിനി ലോറി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കഞ്ചാവ് കൈവശം വെച്ചത് എക്സൈസിന് ഒറ്റിക്കൊടുത്തെന്ന സംശയത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായതെന്നും പോലീസ് പറയുന്നു.കൊലപാതകത്തിനുപയോഗിച്ച പിക്കപ്പ് വാൻ വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിന് ശേഷം മുങ്ങിയ പ്രതികൾ പീച്ചി വനമേഖലയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം തിരച്ചിലിനായി വനത്തിൽ എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.പ്രതികളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.സംഭവത്തിൽ ആറു പ്രതികൾ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.