തൃശൂര്‍: ലാവ്‌ലിന്‍ കേസില്‍ ആരോപണ വിധേയനായ ദിലീപ് രാഹുലന് വിവാദ സ്വര്‍ണക്കടത്ത് കേസില്‍ പങ്കെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തിന്‍റെ കാരിയറാണ് ദിലീപ് രാഹുലനെന്ന സംശയമാണ് എം.ടി രമേശ് ഉയര്‍ത്തിയത്.
യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന്‍ അതിഥിയായിരുന്നു. ദിലീപിനെ ക്ഷണിച്ചത് സ്വപ്‌നയാണെന്നും ഇതിന് സ്വപ്നയ്ക്ക് അനുവാദം നൽകിയത് ആരാണെന്നും എം.ടി രമേശ് ചോദിച്ചു. മുഖ്യമന്ത്രിയുടെയും ആശ്രിതരുടെയും വിദേശ രാജ്യങ്ങളിലെ ഇടനിലക്കാരിയാണോ സ്വപ്ന എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു.