ETV Bharat / city

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വീട്ടില്‍ തിരിച്ചെത്തി - karuvannur bank scam news

സുജേഷിനെ ശനിയാഴ്‌ച വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു

സുജേഷ് കണ്ണാട്ട്  സുജേഷ് കണ്ണാട്ട് വാര്‍ത്ത  മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി വാര്‍ത്ത  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വാര്‍ത്ത  സുജേഷ് കണ്ണാട്ട് തിരിച്ചെത്തി വാര്‍ത്ത  കരുവന്നൂര്‍ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വാര്‍ത്ത  മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കാണാതായി വാര്‍ത്ത  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വാര്‍ത്ത  കരുവന്നൂര്‍ സമരം മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വാര്‍ത്ത  sujesh kannattu  sujesh kannattu news  sujesh kannattu returns home news  karuvannur bank scam news  karuvannur cooperative bank scam
കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വീട്ടില്‍ തിരിച്ചെത്തി
author img

By

Published : Sep 20, 2021, 7:16 AM IST

തൃശൂര്‍: കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പരാതിപ്പെട്ട സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇയാളെ ശനിയാഴ്‌ച വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷിന്‍റെ വിശദീകരണം. ശനിയാഴ്‌ച വൈകുന്നേരം കാറില്‍ കയറി വീട്ടില്‍ നിന്ന് പോയ സുജേഷിനെ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരാതിപ്പെട്ട സുജേഷ് ബാങ്കിന് മുന്നില്‍ സമരം ചെയ്‌തിരുന്നു. ഇതിനിടെ സുജേഷിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. പരാതികളെ തുടര്‍ന്ന് നടത്തിയ ബാങ്ക് ഓഡിറ്റിങ്ങിലാണ് ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. വായ്പ്പകള്‍ നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു.

Also read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 16 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.