തൃശൂർ: മന്ത്രി വി.എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞ സെപ്‌റ്റംബറില്‍ കൊവിഡ് ബാധിച്ച മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെയാണ് സുനില്‍കുമാറിന് രണ്ടാമതും രോഗം ബാധിക്കുന്നത്.
കൂടുതല്‍ വായനയ്‌ക്ക്: കൊവിഡ് വ്യാപനം അതിരൂക്ഷം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി