തൃശൂര്‍: നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുമായി ഗുരുവായൂരിലെ ക്വാറന്‍റൈൻ സെന്‍ററിൽ വച്ച് മന്ത്രി എ.സി. മൊയ്തീൻ സമ്പർക്കം പുലർത്തിയെന്ന പരാതിയിൽ കൂടുതൽ നടപടി ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ് റിപ്പോർട്ട്. സാംക്രമികരോഗ പരിശോധനയുടെയും കൊവിഡ് പോസിറ്റീവായ അഞ്ച് പേരിൽനിന്ന് ലഭിച്ച സത്യവാങ്‌മൂലത്തിന്‍റെയും അടിസ്ഥാനത്തിൽ മന്ത്രി കൊവിഡ് പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിന് തെളിവില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കി.
കൂടുതൽ നടപടികൾ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. അനിൽ അക്കര എം.എൽ.എയാണ് ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്. വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം മൂലം ഹോം ക്വാറന്‍റൈൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവരെല്ലാം മെയ് 26 വരെ മെഡിക്കൽ ബോർഡ് നിർദേശിച്ച നിയന്ത്രണങ്ങളിലാണ്.