ETV Bharat / city

ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം

author img

By

Published : Dec 6, 2021, 9:47 PM IST

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂളിന് പുറക് വശത്തുള്ള ഗ്രൗണ്ടിൽ പുലിയെ കണ്ടതായി ജീവനക്കാർ.

ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം  ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂളിന് പുറകിൽ പുലി  leopard spotted in Irinjalakuda Thrissur  leopard seen at Irinjalakuda Christ Vidyaniketan School ground
ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം

തൃശൂർ: ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂളിന് പുറക് വശത്തുള്ള ഗ്രൗണ്ടിലാണ് പുലിയെ കണ്ടതായി ജീവനക്കാർ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി സ്‌കൂളിന് പുറക് വശത്തെ ഗേറ്റ് അടയ്ക്കാൻ എത്തിയ നേപ്പാൾ സ്വദേശിയായ ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് ഇയാളുടെ പിതാവിനെയും മറ്റ് ജീവനക്കാരെയും അറിയിച്ച് പരിശോധനക്ക് എത്തിയപ്പോൾ പുലി ഗ്രൗണ്ടിലുണ്ടായിരുന്നതായും വെളിച്ചം കണ്ടപ്പോൾ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് പോയതായും പറയുന്നു.

പുലിയുടേത് എന്ന് കരുതുന്ന കാൽപാദങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളു. കഴിഞ്ഞ ആഴ്‌ച രണ്ട് തെരുവ് നായ്ക്കളുടെ ശവശരീരം അഴുകിയ നിലയിൽ ഗ്രൗണ്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ALSO READ: പാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.