തൃശൂര്‍: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യുമെന്നതിനാലാണ് ലൈഫ് അഴിമതി കേസിനെ സർക്കാർ ഭയപ്പെടാൻ കാരണമെന്ന് അനിൽ അക്കര എംഎൽഎ. ലൈഫ് കേസിൽ വിജിലൻസ് അന്വേഷണം പര്യാപ്‌തമല്ലെന്ന നിലപാടും എംഎൽഎ ആവർത്തിച്ചു. സിബിഐ അന്വേഷണവുമായി സഹകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും റിവേഴ്‌സ് ഹവാലയാണ് ലൈഫ് അഴിമതിപ്പണത്തിൽ നടന്നിട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു. വീട് മുടക്കി എന്ന പ്രചരണം നടത്തി തന്നെ ലൈഫ് മിഷൻ കേസിൽ നിന്നും പിന്തിരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് അംഗീകാരം നഷ്ടമായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര പറഞ്ഞു.
ഡോളർ കടത്തിൽ ചോദ്യം ചെയ്യുമെന്ന് സർക്കാരിന് ഭയമെന്ന് അനിൽ അക്കര എംഎൽഎ - Life Mission case Anil Aakara MLA
പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് അംഗീകാരം നഷ്ടമായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര പറഞ്ഞു