ETV Bharat / city

'കളിമുറ്റമൊരുക്കൽ' സംസ്ഥാനത്തിന് മാതൃകയെന്ന് സ്‌പീക്കർ എം ബി രാജേഷ് - M B Rajesh news

അടച്ചുപൂട്ടിയിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമെന്ന് എം ബി രാജേഷ്

'കളിമുറ്റമൊരുക്കൽ' വാർത്ത  സ്‌പീക്കർ എം ബി രാജേഷ് വാർത്ത  നിയമസഭ സ്‌പീക്കർ എം ബി രാജേഷ്  school reopening  school reopen news  M B Rajesh news  സ്‌പീക്കർ എം ബി രാജേഷ് വാർത്ത
'കളിമുറ്റമൊരുക്കൽ' സംസ്ഥാനത്തിന് മാതൃക: സ്‌പീക്കർ എം ബി രാജേഷ്
author img

By

Published : Oct 2, 2021, 7:38 PM IST

തൃശൂർ : വിദ്യാലയങ്ങളിൽ ഗാന്ധി ജയന്തിയുടെ സേവനവാരത്തെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന 'കളിമുറ്റമൊരുക്കാം' പദ്ധതി സംസ്ഥാനത്തെ മറ്റ് ജില്ലകൾക്ക് മാതൃകയെന്ന് സ്‌പീക്കർ എം ബി രാജേഷ്.

ജാതിമത ഭേദമന്യേ ജനപങ്കാളിത്തത്തോടെ അക്ഷരത്തിന്‍റെയും അറിവിന്‍റെയും ഉത്സവമായാണ് പ്രവേശനോത്സവങ്ങളെ മാറ്റേണ്ടത്. ഇതിന് മുന്നോടിയായി തൃശൂരിൽ നടത്തുന്ന ശുചീകരണ പരിപാടി മറ്റ് ജില്ലകൾക്കും ഉൾക്കൊള്ളാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ജില്ല പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'കളിമുറ്റം ഒരുക്കാം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വരടിയം ഗവ.യു പി സ്‌കൂളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു സ്‌പീക്കർ.

'സ്‌കൂളുകൾ തുറക്കുമ്പോൾ ജാഗ്രത വേണം'

അടച്ചുപൂട്ടിയിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇഴജന്തുക്കളും ക്ഷുദ്രജീവികളും സ്‌കൂൾ മുറ്റങ്ങളും ക്ലാസ് മുറികളും താവളമാക്കിയേക്കാം എന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വളരെ പ്രധാനമാണ്. തൃശൂർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

കൊവിഡ് മഹാമാരിക്ക് ശേഷം ജീവിതം വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് സ്‌കൂളുകൾ നവംബർ ഒന്ന് മുതൽ തുറക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ പരിമിതികളിൽ നിന്ന് കുട്ടികൾ പുറത്തുവന്ന് കൂട്ടുകാരുമായും അധ്യാപകരുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിന്‍റെ അനുഭവങ്ങൾ വീണ്ടും അവർക്ക് ലഭ്യമാവാൻ പോവുകയാണ്. ഈ ആഹ്ളാദകരമായ മുഹൂർത്തത്തെ അർഥപൂർണമാക്കാനുള്ള തയ്യാറെടുപ്പാണ് തൃശൂർ ജില്ല നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കളിമുറ്റം ഒരുക്കാം'

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ഒരാഴ്‌ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത് ശുചിത്വ മിഷനാണ്. സംസ്ഥാനത്ത് തൃശൂർ ജില്ലയിൽ മാത്രം നടക്കുന്ന പരിപാടിയാണ് കളിമുറ്റം ഒരുക്കാം.

വ്യത്യസ്‌ത വകുപ്പുകളും വിദ്യാർഥി-യുവജന സംഘടനകൾ, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ, സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, എൻ എസ് എസ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ ശുചീകരണ പരിപാടികളിൽ അണിനിരക്കും.

ഒക്ടോബർ എട്ട് മുതൽ ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫിസർമാരും ചേർന്ന സംഘങ്ങൾ സ്‌കൂളുകൾ സന്ദർശിച്ച് വിലയിരുത്തും. ഹയർസെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി പരീക്ഷകൾ നടക്കുന്ന ഇടങ്ങളില്‍ ഒക്ടോബർ 18ന് ശേഷമാണ് ശുചീകരണ പരിപാടികൾ തുടരുക.

ALSO READ: പാലാ കൊലപാതകം : പ്രതി അഭിഷേകിനെ ക്യാംപസിലെത്തിച്ച് തെളിവെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.