തൃശൂര്‍: ഠാണാവില്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്വെന്റിനോട് ചേര്‍ന്നുള്ള കപ്പേളയുടെ പൂട്ട് തകര്‍ത്ത് നേര്‍ച്ചപ്പെട്ടി കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാര സ്വദേശി നവാസിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫെമസ് വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ സിഐ ബിജോയ് പി ആര്‍, എസ്ഐ സുബിന്ത് കെഎസ് എന്നിവര്‍ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ പല കേസുകളില്‍ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
വെള്ളിയാഴ്ച്ച രാത്രിയാണ് ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റിന് സമീപം കവര്‍ച്ച നടന്നത്. തൃശൂരില്‍ നിന്നും വിരലടയാള വിദഗ്‌ധന്‍ യു രാമദാസിന്റെ നേതൃത്വത്തില്‍ കപ്പേളയില്‍ നിന്നും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് കപ്പേളയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണ ശേഷം ഞവരികുളത്തിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നേര്‍ച്ചപ്പെട്ടി പൊലീസ് കണ്ടെടുത്തു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.