ETV Bharat / city

കൊവിഡ് അതിതീവ്രമേഖലയായി വടക്കാഞ്ചേരി; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു - കൊവിഡ് വാര്‍ത്തകള്‍

വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33,38,39, 40 എന്നീ ഡിവിഷനുകളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

covid containment zone in vadakkanjeri trissur  covid containment zone in trissur  trissur covid news  വടക്കാഞ്ചേരി വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് അതിതീവ്രമേഖലയായി വടക്കാഞ്ചേരി; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
author img

By

Published : Aug 13, 2020, 2:30 AM IST

തൃശൂര്‍: കൊവിഡ് അതിതീവ്ര മേഖലയായ വടക്കാഞ്ചേരിയിൽ വാഹന പരിശോധന പൊലീസ് കർശനമാക്കി. വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33,38,39, 40 എന്നീ ഡിവിഷനുകളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭയിലെ അതിതീവ്ര മേഖല ഡിവിഷനുകളിലെ എല്ലാ വാഹന നീക്കങ്ങളും നിരോധിച്ചു. മേഖലയിൽ അത്യാവശ്യ സാധനങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറിക്ക് വേണ്ടി മാത്രമേ തുറക്കുവാൻ അനുമതിയുള്ളൂ. 9 മുതൽ 2 വരെയാണ് ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക.

നഗരസഭയിലെ മറ്റു വാർഡുകളിൽ പൊതുവായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ

  • കടകളിൽ, സ്ഥാപനങ്ങളിൽ മൂന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ കൂടാതെ എല്ലാ ജീവനക്കാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പു വരുത്തേണ്ടതാണ്.
  • തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ എത്തുന്നവർ സാമൂഹിക അകലം കർശനമായി പാലിക്കണം.
  • അതിതീവ്ര മേഖലയിൽ മൂന്നുപേരിൽ കൂടുതൽ ഒരുമിച്ച് കൂടുതൽ പാടുള്ളതല്ല.
  • ആളുകൾ അടുത്ത് താമസിക്കുന്ന മേഖലകളിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ കർശനമാക്കും
  • മത്സ്യ മാംസ മാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
  • വീടുകളിൽ കയറിയിറങ്ങിയുള്ള കച്ചവടം, തട്ട് കട, വഴിയോരങ്ങളിലും കച്ചവടം എന്നിവ നിരോധിച്ചിട്ടുണ്ട്.

നഗരസഭയിലേക്കുള്ള പ്രധാന വഴികളിൽ പോലീസ് പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിതീവ്ര മേഖലകൾ ഒഴികെയുള്ള വാർഡുകളിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് 9 മണി മുതൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കുവാൻ അനുവാദമുണ്ട്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് സോപ്പ് , സാനിറ്റൈസർ തുടങ്ങിയവ കടയുടമ ഉറപ്പുവരുത്തേണ്ടതാണ്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. അതിതീവ്ര മേഖലയിൽ ആന്‍റിജൻ ടെസ്റ്റിനുള്ള മൊബൈൽ ക്യാമ്പ് നടത്തും. ആവശ്യമായി വരുന്ന ഘട്ടത്തിൽ ഡി.എം.ഒയുടെ സഹായത്തോടെ മെഗാ ക്യാമ്പുകൾ നടത്തും. അവശ്യ ഘട്ടത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങുന്നതിനും തീരുമാനമുണ്ട്. പ്രായമായവർ ഗർഭിണികൾ കുട്ടികൾ എന്നിവർക്ക് സർക്കാരിന്‍റെ പദ്ധതിയായ ഇ സഞ്ജീവനിയുമായി ബന്ധപെട്ട് ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തും. വീടുകളിലും പൊതുസ്ഥലങ്ങളിലും ഉള്ള ഒത്തുചേരൽ പൂർണമായും നിരോധിച്ചു. വിവാഹത്തിന് 20 പേരെയും മരണവീട്ടിൽ 10 പേരെയും അനുവദിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.